പ്രചാരണം ആവേശമാക്കി ഉമ തോമസ്
text_fieldsകാക്കനാട്: ഇടപ്പള്ളി ഭാഗത്തെ വിവിധ ആരാധനാലയങ്ങളിൽ സന്ദർശനം നടത്തിയായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് ചൊവ്വാഴ്ച പ്രചാരണം ആരംഭിച്ചത്. പിന്നീട് ഇടപ്പള്ളി കൊട്ടാരത്തിലും മംഗലത്ത് മനയിലും സന്ദർശനം നടത്തി. മാർത്താമ കോൺവെന്റ് സന്ദർശിച്ച് അന്തേവാസികളുമായി സമയം ചെലവഴിച്ചു.
തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ പി.ടി. തോമസ് പതിവായി ചായ കുടിക്കാനെത്തിയിരുന്ന ചങ്ങമ്പുഴ പാർക്കിന് സമീപത്തെ മൂപ്പന്‍റെ ചായക്കടയിലും ഉമ തോമസ് എത്തി ചായ കുടിച്ചു. പിന്നീട് തൃക്കാക്കര വെസ്റ്റ് ഭാഗത്ത് സന്ദർശനം നടത്തി. തോപ്പിൽ ജങ്ഷനിലെ വ്യാപാരസ്ഥാപനങ്ങളിലും മരോട്ടിച്ചോട് ജങ്ഷനിലും വോട്ട് അഭ്യർഥിച്ചു.
ഉച്ചക്ക് ശേഷം തൃക്കാക്കര നോർത്ത് ഭാഗങ്ങളിലെ വിവിധ പ്രദേശങ്ങളിലാണ് വോട്ട് അഭ്യർഥിച്ചത്. മനയ്ക്കൽ കടവ് ജങ്ഷൻ, വ്യാപാരസ്ഥാപനങ്ങൾ, മനയ്ക്കൽ കടവ് മന, വികാസ് ഭവൻ എന്നിവിടങ്ങളിലും പിന്തുണ ഉറപ്പാക്കി. വൈകീട്ട് ഇടപ്പള്ളി പള്ളിയിൽ ബെന്നി ബഹനാൻ എം.പിയുടെ നേതൃത്വത്തിൽ നടന്ന കോഴി നേർച്ചയിൽ പങ്കെടുത്തു. തുടർന്ന് പൂണിത്തുറ, കടവന്ത്ര, വെണ്ണല മണ്ഡലം കൺവെൻഷനുകളിലും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.