ജാതിവിവേചനം: ആര്.എല്‍.വി കോളജിനു മുന്നില്‍ മുന്‍ അധ്യാപികയുടെ സമരം
text_fieldsതൃപ്പൂണിത്തുറ: ജാതിവിവേചനത്തിനും നീതി നിഷേധത്തിനുമെതിരെ പ്രതിഷേധവുമായി തൃപ്പൂണിത്തുറ ആര്.എല്‍.വി കോളജിനുമുന്നില്‍ മുന്‍ അധ്യാപിക ഹേമലതയുടെ സമരം. മുന്‍ ഭരതനാട്യം െഗസ്റ്റ് അധ്യാപികയാണ്. അര്‍ഹതയുണ്ടായിട്ടും തുടരാനാകാതെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് കോളജില്‍നിന്ന് പുറത്താക്കുകയായിരുന്നെന്ന് ഇവർ ആരോപിക്കുന്നു.
ഇത് ചോദ്യംചെയ്യാന്‍ നിയമനടപടികളുമായി മുന്നോട്ടുപോയെങ്കിലും അനുകൂലമാകാത്തതിനെത്തുടര്ന്നാണ് സമരമുറയുമായി രംഗത്തിറങ്ങിയതെന്നും പറയുന്നു. ഫെബ്രുവരി 18ന് തുടങ്ങിയ സമരം 24 ദിവസം പിന്നിട്ടു. 2016ലാണ് ഹേമലത കോളജില്‍നിന്ന് പുറത്താക്കപ്പെടുന്നത്. പുലയവിഭാഗത്തില്‍ ജനിച്ച തനിക്ക് ലഭിക്കേണ്ട പരിഗണനപോലും ലഭ്യമായില്ലെന്ന് ഇവർ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ജാതിവിവേചനം നടന്നതായി സംസ്ഥാന പട്ടികജാതി-വര്‍ഗ കമീഷന് കണ്ടെത്തിയിരുന്നു. ആര്.എല്‍.വി കോളജില്‍ അധ്യാപികയായിരുന്ന കാലത്ത് ആര്‍ട്ടിസ്റ്റ് വിഭാഗത്തിലെ വകുപ്പ് മേധാവി ജാതീയ വിവേചനം കാണിച്ചതായാണ് പരാതി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ചില വിദ്യാര്‍ഥികളും നേരിട്ടതായും അവര്‍ പറഞ്ഞു.
നിലവില്‍ തൃപ്പൂണിത്തുറ എം.എല്‍.എ എം. സ്വരാജിെൻറ പി.എയായ എസ്.എഫ്.ഐ നേതാവും സംഘവുമാണ് തനിക്കെതിരെ നടത്തുന്ന വ്യാജ ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ഇവർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.