ഐശ്വര്യ കേരള യാത്രക്ക് തൃപ്പൂണിത്തുറയിൽ സ്വീകരണം
text_fieldsതൃപ്പൂണിത്തുറ: യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രക്ക് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ബി.ജെ.പി സഹയാത്രികനായി അറിയപ്പെടുന്ന മേജര്‍ രവി കോണ്‍ഗ്രസിെൻറ വേദിയിലെത്തിയത് ഏവരിലും ആശ്ചര്യമായി. ആയിരക്കണക്കിന് വിശ്വാസികള്‍ക്കെതിരെ കേസെടുത്ത നടപടി പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ഉറപ്പുനല്‍കുന്നതായി മേജര്‍ രവിയുടെ ചോദ്യത്തിനു മറുപടിയായി ചെന്നിത്തല പറഞ്ഞു. പി.എസ്.സി റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങള്‍ മുഖ്യമന്ത്രി കണ്ടില്ലെന്നുനടിക്കുകയാണ്.
താല്‍ക്കാലിക നിയമനങ്ങള്‍ നിര്‍ത്തിവെച്ചുകൊണ്ട് റാങ്ക് ലിസ്റ്റില്‍പ്പെട്ടവരെ നിയമിക്കാന്‍ എന്തുകൊണ്ട് ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബില്‍ രഹിത ആശുപത്രി, കാരുണ്യ പദ്ധതി, എല്ലാവര്ക്കും ഇന്‍ഷുറന്‍സ് തുടങ്ങിയ ജനക്ഷേമപരമായ നിരവധി കാര്യങ്ങള്‍ യു.ഡി.എഫിെൻറ അജണ്ടയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കിഴക്കേകോട്ട ജങ്ഷനില്‍നിന്ന് വാദ്യമേളങ്ങളോടെ നടന്ന ജാഥയില്‍ നിരവധിപേര്‍ പങ്കെടുത്തു. മുന്‍മന്ത്രി കെ. ബാബു അധ്യക്ഷതവഹിച്ചു. ഹൈബി ഈഡന് എം.പി, ബെന്നി ബഹനാന് എം.പി, അന്‍വര്‍ സാദത്ത് എം.എല്‍.എ, ടി.ജെ. വിനോദ് എം.എല്‍.എ, കെ.വി. തോമസ് തുടങ്ങി നിരവധിപ്പേര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.