മരണത്തിലും പിരിയാത്ത കൂട്ട്; മുളവുകാട് കായലിെൻറ ആഴങ്ങളിൽ പൊലിഞ്ഞത് ഉറ്റസുഹൃത്തുക്കൾ
text_fieldsകൊച്ചി: മുളവുകാട് കായലിെൻറ ആഴങ്ങളിൽ ഞായറാഴ്ച പൊലിഞ്ഞത് രണ്ടു ചെറുപ്പക്കാരുടെ ജീവനുകൾ മാത്രമല്ല, വറ്റാത്ത സൗഹൃദം കൂടിയാണ്. വള്ളം മറിഞ്ഞ് കായലിൽ മുങ്ങിമരിച്ച ഹൈകോടതി അഭിഭാഷകൻ ശ്യാംലാലും സച്ചുവും ബന്ധുക്കളെന്നതിലുപരി ഉറ്റചങ്ങാതിമാർ ആയിരുന്നു. കുടുംബത്തിലെയും മറ്റും ചടങ്ങുകൾക്കെല്ലാം ഇരുവരും ഒരുമിച്ചാണുണ്ടാവുക. തനിക്കൊപ്പം ഒരേ ഓഫിസിൽ ജോലിചെയ്യുന്ന സുഹൃത്ത് അഡ്വ. വിനോദിെൻറ വീട്ടിലേക്ക് പോയപ്പോഴും ശ്യാം, സച്ചുവിെന ഒപ്പം കൂട്ടുകയായിരുന്നു. എന്നാലത് മരണത്തിലേക്കാവുമെന്ന് ഇരുവരും അറിഞ്ഞില്ല.
വിനോദിെൻറ വീട്ടിൽനിന്നാണ് അടുത്തുള്ള തുരുത്തിലേക്ക് എല്ലാവരും ചേർന്ന് പോയത്. വള്ളം തുഴഞ്ഞത് സുഹൃത്തായ ലിജോയും. തിരിച്ചുവരുന്നതിനിടെ സിസിലി ജെട്ടി എന്നറിയപ്പെടുന്ന കരയിൽനിന്ന് 100 മീറ്റർ ദൂരം മാത്രം ശേഷിക്കേ വള്ളം മറിയുകയായിരുന്നു. നീന്തലറിയാവുന്ന ലിജോ കരയിലേക്ക് നീന്തി രക്ഷപ്പെട്ടു. ഇതിനിടെ ശ്യാമിന് കായലിലുള്ള ഒരു തൂണിൽ പിടിത്തം കിട്ടിയെങ്കിലും സച്ചു വെള്ളത്തിലേക്ക് ആഴ്ന്നുപോവുന്നതു കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതോടെ രണ്ടുപേരും മുങ്ങി.
തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ സച്ചുവിെൻറയും ഉച്ചയോടെ ശ്യാമിെൻറയും മൃതദേഹം കണ്ടെടുത്തു.
ശ്യാമിെൻറ ഭാര്യ നീതുവിെൻറ മാതൃസഹോദരീ പുത്രനാണ് സച്ചു. ശ്യാം നീതുവിനെ വിവാഹം ചെയ്യുന്നതിനുമുമ്പുതന്നെ ഇരുവരും ബന്ധുക്കളായിരുന്നു. എപ്പോഴും ഒരുമിച്ചുണ്ടാവുന്ന ഇവർ മരണത്തിലും ഒന്നിക്കുമെന്ന് വിചാരിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു.
കോവിഡ് പരിശോധനഫലം ലഭിച്ച് പോസ്റ്റ്മോർട്ടത്തിനു ശേഷമാണ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുക. പരേതനായ ലാലെൻറയും പുഷ്പരാജത്തിെൻറയും മകനാണ് ശ്യാംലാൽ. ഭാര്യ: നീതു (ബ്യൂട്ടീഷ്യൻ). മകൾ: മീനാക്ഷി (കച്ചേരിപ്പടി സെൻറ് ആൻറണീസ് സ്കൂൾ വിദ്യാർഥിനി). സഹോദരങ്ങൾ: ബോബി, ഡിംപിൾ.
ശ്യാംലാലിെൻറ ഭാര്യമാതാവ് അജിതയുടെ അനിയത്തി ജിജിയുടെയും അമ്മിണിക്കുട്ടെൻറയും മകനാണ് സച്ചു. ഡ്രൈവറായ ഇദ്ദേഹം അവിവാഹിതനാണ്. സഹോദരിമാർ: സോയ, സോന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.