വളപ്പ് ബീച്ചിൽ തീരകവചത്തിനായി 9000 കാറ്റാടിത്തൈകൾ കൂടി
text_fieldsവൈപ്പിൻ: വളപ്പ് ബീച്ചിൽ തീരകവചം പദ്ധതി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കാറ്റാടിത്തൈകൾ വെച്ചുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. വനംവകുപ്പ് ജില്ല സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ നേതൃത്വത്തിൽ എളങ്കുന്നപ്പുഴ ഗവ. ഹൈസ്‌കൂൾ ഫോറസ്ട്രി ക്ലബിന്റെ സഹകരണത്തോടെ രണ്ട് ഹെക്ടർ സ്ഥലത്തായി 9000 കാറ്റാടിത്തൈകളാണ് ഇത്തവണ നടുന്നത്.
ഇതോടെ ബീച്ചിലെ തീരകവചത്തിന്റെ മൊത്തം വിസ്‌തൃതി ആറ് ഹെക്ടറാകും. ഇതിനകം നാല് ഹെക്ടറിലായി 17,500 കാറ്റാടിത്തൈകൾ സോഷ്യൽ ഫോറസ്ട്രി വിഭാഗം വെച്ചുപിടിപ്പിച്ച് പരിപാലിക്കുന്നുണ്ട്. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് അധ്യക്ഷതവഹിച്ചു. ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ എ. ജയമാധവൻ പദ്ധതി വിശദീകരണവും ബോധവത്കരണവും നടത്തി.
വാർഡ് അംഗം കെ.ആർ. സുരേഷ്ബാബു, സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫിസർ ടി.എം. റഷീദ്, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ രാജേന്ദ്രബാബു, എളങ്കുന്നപ്പുഴ ഗവ. ഹൈസ്‌കൂൾ അധ്യാപിക കെ.സി. ശാരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.