മലബാര്‍ രക്തസാക്ഷികളുടെ പേരുകളുള്ള ശിലാഫലകം നാടിനു സമര്‍പ്പിച്ചു
text_fieldsവൈപ്പിന്‍: സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി 1921ല്‍ മലബാറില്‍ രക്തസാക്ഷികളായ 387 ധീരയോദ്ധാക്കളുടെ പേരുകള്‍ ആലേഖനം ചെയ്യപ്പെട്ട ശിലാഫലകം നാടിനു സമര്‍പ്പിച്ചു. മലബാര്‍ രക്തസാക്ഷികളെ സ്വാതന്ത്ര്യസമര നിഘണ്ടുവില്‍നിന്ന് വെട്ടിമാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയിൽ പ്രതിഷേധിച്ചാണ് വൈപ്പിനിലെ എല്ലാ ജുമാമസ്ജിദുകളിലും വൈപ്പിന്‍ മേഖലാ ജമാഅത്ത് കൗണ്‍സിലിെൻറ നേതൃത്വത്തില്‍ രക്തസാക്ഷികളുടെ പേരുകളുള്ള ശിലാഫലകം സ്ഥാപിക്കുന്നത്. ഇതില്‍ ആദ്യമായി എടവനക്കാട് മഹല്ല് ജുമാമസ്ജിദ് അങ്കണത്തില്‍ സ്ഥാപിച്ച ശിലാഫലകത്തിെൻറ ഉദ്ഘാടനം ജില്ല ജമാഅത്ത് കൗണ്‍സില്‍ പ്രസിഡൻറ് ടി.എ. അഹമ്മദ് കബീര്‍ നിര്‍വഹിച്ചു.
പൊതുസമ്മേളനത്തില്‍ വൈപ്പിന്‍ മേഖല ജമാഅത്ത് കൗസില്‍ പ്രസിഡൻറ് കെ.കെ ജമാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇ.കെ. അഷ്റഫ് സ്വാഗതം പറഞ്ഞു. ഹൈബി ഈഡന് എം.പി ഉദ്ഘാടനം ചെയ്തു. ആലുവ ടൗണ്‍ ജുമാമസ്ജിദ് ഇമാം അലിയാര് മൗലവി അല്‍ ഖാസിമി മുഖ്യ പ്രഭാഷണം നടത്തി.
ഷെഫീഖ് ബാഖവി, പഞ്ചായത്ത് പ്രസിഡൻറ് അസീന അബ്ദുല്‍ സലാം, വാര്‍ഡ് അംഗം നെഷീദ ഫൈസല്‍, എടവനക്കാട് മഹല്ല് പ്രസിഡൻറ് എ.എ. മാമതു, മുഹമ്മദ് സലീം നദ്വി, അഡ്വ. കെ.എം. അബ്ദുല്‍ റഷീദ്, കെ.ഇ. അഷ്റഫ്, പി. സാജു ഉസ്മാന്, പി.എച്ച്. നാസര്‍,അലി ബാഖവി, റഷീദ് മിസ്ബാഹി, ഷബീര്‍ മിസ്ബാഹി, ടി.എം. മുഹമ്മദ് റാഫി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.