കടൽക്ഷോഭ പ്രതിരോധം; 49.5 ലക്ഷത്തിന്റെ അടിയന്തര പ്രവൃത്തികൾ -എം.എൽ.എ
text_fieldsവൈപ്പിൻ: മണ്ഡലത്തിൽ കടൽക്ഷോഭ പ്രതിരോധം ലക്ഷ്യമിട്ട് 49.5 ലക്ഷം രൂപയുടെ അടിയന്തര പ്രവൃത്തികൾക്ക് അനുമതിയായെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അറിയിച്ചു.
മേജർ ഇറിഗേഷൻ എറണാകുളം ഡിവിഷന്റെ മേൽനോട്ടത്തിലാണ് തീരസംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.
കാലവർഷം കണക്കിലെടുത്താണ് അടിയന്തര പ്രവൃത്തികൾ. പള്ളിപ്പുറം, എടവനക്കാട്, കുഴുപ്പിള്ളി, നായരമ്പലം ഗ്രാമപഞ്ചായത്തുകളിലെ തീരത്ത് മൊത്തം ആറിടങ്ങളിലാണ് കടൽക്ഷോഭ പ്രതിരോധത്തിന്റെ ഭാഗമായി ജിയോബാഗ് ഭിത്തി തീർക്കുന്നത്. നായരമ്പലം പഞ്ചായത്തിലെ വെളിയത്താംപറമ്പ് 70 മീറ്റർ നീളത്തിൽ ആറുലക്ഷം രൂപയുടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ഇതേ പഞ്ചായത്തിലെ ഷണ്മുഖ ക്ഷേത്രത്തിനുസമീപം 155 മീറ്റർ നീളത്തിലാണ് 12.50 ലക്ഷം രൂപയുടെ ജിയോബാഗ് ഭിത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.