കോവിഡ് ചികിത്സകേന്ദ്രത്തിൽ പഴത്തൊലിയില്‍ പൊതിഞ്ഞ ബീഡിയും ലഹരിവസ്തുക്കളും
text_fieldsവൈപ്പിന്‍: കോവിഡ് ബാധിതന് ഏത്തപ്പഴം പുഴുങ്ങിയതെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ കൊണ്ടുവന്ന പാക്കറ്റില്‍ പഴത്തൊലിയില്‍ പൊതിഞ്ഞ ബീഡിയും ലഹരിവസ്തുക്കളും.
ഞാറക്കല്‍ പഞ്ചായത്തിനുകീഴില്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലറി കെയര്‍ സെൻററിലാണ് സംഭവം. രോഗികള്‍ക്കായി സുഹൃത്തുക്കളും ബന്ധുക്കളും ഗേറ്റിലെത്തിക്കുന്ന പൊതികള്‍ സംശയത്തിെൻറ പേരില്‍ ജീവനക്കാര്‍ തുറന്നു നോക്കിയപ്പോഴാണ് ഇവ കണ്ടെത്തിയത്.
സെൻററിനകത്ത് പുകവലിയും ലഹരിവസ്തു ഉപയോഗവും കര്‍ശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും പലരും ഇത് ഉപയോഗിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ജീവനക്കാര്‍ പുറത്തുനിന്ന് എത്തുന്ന പാക്കറ്റുകള്‍ പരിശോധിച്ചത്. പിടിച്ചെടുത്ത ലഹരിവസ്തുക്കള്‍ നശിപ്പിച്ചു.
ചികിത്സകേന്ദ്രത്തിലെ ജീവനക്കാരിയെ അപമാനിച്ചതായി പരാതി
വൈപ്പിന്‍: ഞാറക്കല്‍ ഡൊമിസിലറി കെയര്‍ സെൻററില്‍ സുരക്ഷിതമായി ജോലിയെടുക്കാന്‍ പറ്റാത്ത സ്ഥിതിയെന്ന് ചാര്‍ജുള്ള ജീവനക്കാരി ഞാറക്കല്‍ പഞ്ചായത്ത് മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്കി.
സുഹൃത്തുക്കള്‍ രോഗികൾക്ക് ലഹരിവസ്തുക്കള്‍ ഇവിടെ എത്തിച്ചുനല്‍കുന്നുണ്ട്. ഇതും ഭീഷണിയായി മാറിയിരിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.
കൂടാതെ നിലവാരം കുറഞ്ഞ പി.പി.ഇ കിറ്റ് ധരിച്ച് ജോലിചെയ്യുന്നത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. കോവിഡ് ചികിത്സ സെൻററില്‍ ലഹരി ഉപയോഗം തടയാന്‍ പഞ്ചായത്തും ഉദ്യോഗസ്ഥരും ശ്രമിക്കുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ് എ.പി. ലാലുവിെൻറ ആരോപണം.
എന്നാല്‍, ജീവനക്കാരി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡൻറ് ഞാറക്കല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് വൈസ് പ്രസിഡൻറ് മിനി രാജു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.