ഉല്ലാസക്കാഴ്ചകളുമായി ചെറായി ഉണർന്നു, സഞ്ചാരികളുടെ തിരക്കേറി
text_fieldsവൈപ്പിൻ: മാസങ്ങൾക്കുശേഷം തുറന്ന ചെറായി ബീച്ചിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. എറണാകുളം നഗരത്തിൽനിന്ന് ഗോശ്രീ പാലം വഴി 25 കിലോമീറ്ററും കൊച്ചി എയർപോർട്ടിൽനിന്ന് 20 കിലോമീറ്ററും സഞ്ചരിച്ചാൽ ബീച്ചിലെത്താം. കായലിെൻറയും കടലിെൻറയും സൗന്ദര്യം ഒരുപോലെ ആസ്വദിക്കാന്‍ പറ്റിയ ഇടമാണ്.
ബീച്ചില്‍ കുളിക്കാനിറങ്ങിയാല്‍ അറബിക്കടലിെൻറ മനോഹര കാഴ്ചകളും ഡോൾഫിനുകളെയും കാണാം. കായലിലെ ഓളപ്പരപ്പിലൂടെയുള്ള പെഡല്‍ ബോട്ട് യാത്ര ചെറായിയുടെ സൗന്ദര്യം കൂടുതല്‍ അനുഭവിപ്പിക്കുന്നു. ഈ യാത്രയിൽ മുസ്രിസ് പൈതൃക പദ്ധതി ഇടങ്ങളും സന്ദർശിക്കാം.
ലോക ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ച ചെറായി ബീച്ച് വിദേശികളുടെ പ്രിയ സഞ്ചാരകേന്ദ്രമാണ്. മിതമായ നിരക്കില്‍ മെച്ചപ്പെട്ട താമസ സൗകര്യം വാഗ്ദാനം ചെയ്യുന്ന നിരവധി റിസോര്‍ട്ടുകളും ഹോംസ്റ്റേകളും ഇവിടുണ്ട്. ബീച്ചിനോട് ചേര്‍ന്ന് കേരളീയ ശൈലിയിലാണ് അവ നിർമിച്ചിരിക്കുന്നത്. ചെറായി ബീച്ചില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ വടക്കോട്ട് യാത്ര ചെയ്താല്‍ മുനമ്പം ബീച്ചിൽ എത്തും. ഇവിടെയുള്ള പുലിമുട്ടില്‍ കൂടി കടലിലേക്ക് നടക്കാം.
മുനമ്പം ബീച്ചില്‍നിന്ന് വൈപ്പിന്‍ മുനമ്പം സംസ്ഥാനപാതയിലൂടെ യാത്ര ചെയ്താല്‍ പള്ളിപ്പുറത്ത് പോര്‍ചുഗീസുകാര്‍ സ്ഥാപിച്ച കോട്ടയിലെത്താം.അടുത്തുതന്നെയാണ് മരിയൻ തീർഥാടനകേന്ദ്രമായ മഞ്ഞു മാതാ പള്ളി. ബീച്ചില്‍നിന്ന് തീരദേശ റോഡിലൂടെ തെക്കോട്ട് പോയാല്‍ തീരദേശ റോഡിനെ വൈപ്പിന്‍ മുനമ്പം റോഡുമായി ബന്ധിപ്പിക്കുന്ന രക്തേശ്വരി റോഡിലെത്തും. ചെറായിയിൽ എത്തുന്നവർ സന്ദർശിക്കുന്ന തൊട്ടടുത്ത മറ്റൊരു ബീച്ചാണ് കുഴുപ്പിള്ളി.
സ്ഥലപരിമിതിയും ഗതാഗതക്കുരുക്കുമാണ് സഞ്ചാരികളെ കുറച്ചെങ്കിലും നിരാശപ്പെടുത്തുന്നത്. പാർക്കിങ് സൗകര്യത്തിെൻറ അപര്യാപ്തതയാണ് മറ്റൊരു പ്രതിസന്ധി. പാർക്കിങ് ഒരുക്കിയിരിക്കുന്നതിെൻറ പത്തിരട്ടി വാഹനങ്ങളാണ് ദിവസവും എത്തുന്നത്. നടപ്പാത നിർമാണം, വീതികൂട്ടൽ, പുലിമുട്ട് നിർമാണം എന്നിവക്ക് വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.