പതിവായി റോ റോ മുടക്കം; വില്ലനായി കൊച്ചി കായലിലെ മാലിന്യം, യന്ത്രത്തകരാർ
text_fieldsവൈപ്പിൻ : സേതുസാഗർ 2 റോറോയുടെ പ്രൊപ്പല്ലറിൽ ചുറ്റിയ റോപ്പും വലക്കഷണങ്ങളും കെ.എസ്.ഐ എൻ.സിയുടെ മുങ്ങൽ വിദഗ്ധൻ നീക്കം ചെയ്തു. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് പ്രൊപ്പല്ലറിൽ റോപ്പ് ചുറ്റി സേതു സാഗർ 2 ട്രിപ്പ് മുടങ്ങിയത്. രാവിലെ 11ന് സർവിസ് വീണ്ടും പുനരാരംഭിച്ചു. കൊച്ചി കായലിലെ മാലിന്യം ചുറ്റി റോറോയുടെ ഗതാഗതം മുടങ്ങുന്നത് പതിവായതായി നാട്ടുകാർ പറയുന്നു. യന്ത്രത്തകരാർ മൂലവും അടിക്കടി സർവിസ് മുടങ്ങുകയാണ്. കൊച്ചി നഗരത്തിലേക്ക് പ്രവേശിക്കാതെ ആലപ്പുഴ, തൃശൂർ, മേഖലകളിലേക്കുള്ള സമാന്തര വഴി എന്ന നിലക്ക് ഫോർട്ട് കൊച്ചി -വൈപ്പിൻ ഫെറിയിൽ ഓരോ ദിവസവും തിരക്ക് കൂടി വരികയാണ്. എന്നാൽ, രണ്ടു ജങ്കാറും തുടർച്ചയായി പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ്.
അടിക്കടിയുണ്ടാകുന്ന സർവിസ് സ്തംഭനം ഒഴിവാക്കാൻ സർക്കാർ അനുവദിച്ച 10 കോടി രൂപ ഉപയോഗിച്ച് മൂന്നാം റോറോ പണിത് സർവിസിനിറക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഫ്രാൻസിസ് ചമ്മണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.