മത്സ്യത്തൊഴിലാളികൾക്ക് 'ഫിഷർ ഫ്രണ്ട്' ആപ്പ്
text_fieldsവൈപ്പിൻ: മത്സ്യത്തൊഴിലാളികൾക്കായുള്ള ഫിഷർ ഫ്രണ്ട് മൊബൈൽ ആപ്ലിക്കേഷൻ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ നിർവഹിച്ചു.
എച്ച്.ഡി.എഫ്.സി ബാങ്ക് പരിവർത്തൻ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി എം.എസ്. സ്വാമിനാഥൻ റിസർച് ഫൗണ്ടേഷൻ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾക്കായി രൂപപ്പെടുത്തിയതാണ് 'ഫിഷർ ഫ്രണ്ട്' മൊബൈൽ ആപ്ലിക്കേഷൻ.
ജില്ലയിൽ 14 വില്ലേജുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ക്ലാര സൈമൺ, ഗ്രാമപഞ്ചായത്ത് അംഗം ചിന്താമണി, ഫിഷർ ഫ്രണ്ട് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് തമിഴ്നാട് പൂമ്പൂഹർ ഫിഷ് ഫോർ റിസർച് സെന്റർ മേധാവി ഡോ. എസ്. വേൽവിഴി, സ്വാമിനാഥൻ ഗവേഷണ നിലയം കോഓഡിനേറ്റർ കുമാർ സഹായരാജു, സീനിയർ സയന്റിസ്റ്റ് പ്രജീഷ് പരമേശ്വരൻ, ചെറായി എച്ച്.ഡി.എഫ്.സി ബാങ്ക് മാനേജർ സി.എം. അനുഷ, സ്വാമിനാഥൻ റിസർച് ഫൗണ്ടേഷൻ കോഓഡിനേറ്റർമാരായ എം.പി. ഷാജൻ, പി.ആർ. ചൈത്ര എന്നിവർ സംസാരിച്ചു.
ആപ്പ് സേവനങ്ങൾ
മത്സ്യലഭ്യത കൂടുതലുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും തുറമുഖങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഭൂപടങ്ങളും സർക്കാർ പദ്ധതികൾ, വാർത്തകൾ, മത്സ്യമാർക്കറ്റ് വിവരങ്ങൾ, കടൽ കാലാവസ്ഥ വിവരങ്ങൾ, അപകട, കാലാവസ്ഥ മുന്നറിയിപ്പുകൾ ആപ്പിലൂടെ ലഭ്യമാകും. ജി.പി.എസ് കോമ്പസ്, മത്സ്യമേഖലയിലെ പ്രധാനപ്പെട്ടവരുടെ നമ്പറുകൾ, അന്താരാഷ്ട്ര സമുദ്രാതിർത്തിയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ എന്നിവയും അറിയിപ്പുകളും ലഭിക്കും. ആൻഡ്രോയ്ഡ് ഫോണിൽ ആപ്പ് സൗജന്യമായി ലഭ്യമാകും. വിവരങ്ങൾക്ക് ഫോൺ: 9947828702, 9567596696.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.