പുതുവൈപ്പ് പ്രദേശത്ത് വീടുകള്‍ വെള്ളക്കെട്ടില്‍; വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ
text_fieldsവൈപ്പിന്‍: മഴ കനത്തതോടെ വൈപ്പിനിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പുതുവൈപ്പ് തീരപ്രദേശത്തെ ജനങ്ങളാണ് രൂക്ഷമായ വെള്ളക്കെട്ടിന്റെ ദുരിതത്തിലായത്. കുറച്ചുദിവസങ്ങളായി പെയ്യുന്ന മഴവെള്ളം ആര്‍.എം.പി തോടിലൂടെ ഒഴുകി ഒഴിഞ്ഞുപോകാത്തതിനാല്‍ പുരയിടങ്ങളിലും ഇടവഴികളിലുമെല്ലാം കെട്ടിക്കിടക്കുകയാണ്. വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിലേക്കെത്തണമെങ്കില്‍ ചളിവെള്ളം നീന്തിക്കടക്കണം. അസുഖം വന്നവരെ ആശുപത്രിയിലെത്തിക്കണമെങ്കില്‍ തോളിലേറ്റണം.
വൈപ്പിന്‍ മുനമ്പം തീരദേശ റോഡ് ഉയര്‍ത്തി നിര്‍മാണം തുടങ്ങിയതോടെ പടിഞ്ഞാറ് എന്‍.കെ.ആര്‍ കമ്പനിയുടെ വടക്കുഭാഗത്ത് താമസിക്കുന്നവരുടെ വിടിനുചുറ്റും വഴിയിലും പറമ്പിലും വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍നിന്ന് 250 മീ. തെക്കോട്ടും വടക്കോട്ടും മാറി കാനകളുണ്ട്. അതിനോട് ചേര്‍ത്ത് കാന നിര്‍മിച്ചാല്‍ ഒരുപരിധിവരെ വെള്ളക്കെട്ടിന് പരിഹാരമാകും.
പുതുവൈപ്പ് പ്രദേശത്തെ പ്രധാന ജലമാര്‍ഗമായ ആര്‍.എം.പി തോടിന്റെ നികന്നുകിടക്കുന്ന വായ് ഭാഗം തുറന്ന് നീരൊഴുക്ക് സുഗമമാക്കുന്നതാകണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനെക്കൊണ്ട് തുറപ്പിക്കാന്‍ കഴിയുന്ന ഇടപെടലുകള്‍ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും ആക്ഷേപം ഉയരുന്നു.
ദുരിതം അനുഭവിക്കുന്ന പുതുവൈപ്പ് ജനതയെ സംരക്ഷിക്കാന്‍ അടിയന്തരമായി ഇടപെട്ട് ആര്‍.എം.പി തോടിന്റെ വായ്ഭാഗം തുറക്കാന്‍ നടപടിയെടുക്കണമെന്ന് മുന്‍ പഞ്ചായത്ത് അംഗം സി.ജി. ബിജു ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.