എടവനക്കാട് ബീച്ച് ബദ്രിയ്യ പള്ളിയിലും മലബാർ രക്തസാക്ഷി ശിലാഫലകം
text_fieldsവൈപ്പിൻ: സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടിഷുകാരോട് ഏറ്റുമുട്ടി രക്തസാക്ഷ്യം വരിച്ച 387 മലബാർ രക്തസാക്ഷികളുടെ പേരുകൾ ആലേഖനം ചെയ്ത രണ്ടാമത് ശിലാഫലകത്തിെൻറ അനാച്ഛാദനം നടത്തി. എടവനക്കാട് ബീച്ച് ബദ്രിയ്യ ജുമാമസ്ജിദ് അങ്കണത്തിൽ സ്ഥാപിച്ച ശിലാഫലകത്തിെൻറ അനാച്ഛാദനം വാരിയംകുന്നത്ത് കുഞ്ഞുമുഹമ്മദ് ഹാജിയുടെ പേരമകൾ വാരിയംകുന്നത്ത് ഹാജറ നിർവഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം വൈപ്പിൻ മേഖല ജമാഅത്ത് കൗൺസിൽ പ്രസിഡൻറ് കെ.കെ. ജമാലുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.എച്ച്. അബ്ദുൽഖാദർ അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.
മലബാർ ചരിത്രകാരൻ ജാഫർ ഈരാറ്റുപേട്ട, കാംപസ് എലൈവ് എഡിറ്റർ അബ്ദുൽവാഹിദ് ചുള്ളിപ്പാറ, ജമാഅത്ത് കൗൺസിൽ സെക്രട്ടറി ഇ.കെ. അഷ്റഫ്, അഷ്റഫ് ബാഖവി, റിൻഷാദ് ബാഖവി, കാസിം കോയ തങ്ങൾ, ഇബ്രാഹീം മദനി, സാലിം എടവനക്കാട്, വി.എ. അബ്ദുൽറസാഖ്, ഫൈസൽ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് മലബാർ സമര അനുസ്മരണ സമിതിയുടെ നാടകം, പാട്ടുകൾ, പുസ്തകപ്രദർശനം എന്നിവ നടന്നു.
മലബാർ സ്വാതന്ത്ര്യസമര രക്തസാക്ഷികളെ ചരിത്രത്തിൽനിന്ന് നീക്കം ചെയ്ത കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് വൈപ്പിൻ മേഖല ജമാഅത്ത് കൗൺസിലിെൻറ നേതൃത്വത്തിൽ മേഖലയിലെ ജുമാമസ്ജിദുകളിൽ രക്തസാക്ഷികളുടെ പേരടങ്ങിയ ശിലാഫലകം സ്ഥാപിക്കുന്നത്. ഇതിൽ ആദ്യത്തേതിെൻറ ഉദ്ഘാടനം എടവനക്കാട് മഹല്ല് ജുമാമസ്ജിദ് അങ്കണത്തിൽ കഴിഞ്ഞയാഴ്ച നടന്നിരുന്നു. നായരമ്പലം, മാലിപ്പുറം, തെക്കൻ മാലിപ്പുറം, ചെറായി, പള്ളിപ്പുറം എന്നിവിടങ്ങളിലെ മഹല്ല് ജുമാമസ്ജിദുകളിലും ശിലാഫലകം സ്ഥാപിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.