ശുചിമുറിയില്ല; സെറിബ്രൽ പാൾസിക്കാരിയും കുടുംബവും ദുരിതവീട്ടിൽ
text_fieldsവൈപ്പിന്‍: ശുചിമുറിയില്ലാതെ കഷ്ടപ്പെടുകയാണ് ശയ്യാവലംബയായ പെണ്‍കുട്ടിയും അവരുടെ കുടുംബവും. പുതുവൈപ്പ് ഗ്രീന്‍ലൈന്‍ റോഡില്‍ ആറാട്ടുകുളങ്ങര സേവ്യറിെൻറയും ഷൈലജയുടെയും രണ്ടാമത്തെ മകളായ സ്റ്റെഫി ജനനം മുതല്‍ തന്നെ സെറിബ്രല്‍ പാഴ്സി ബാധിതയാണ്. പ്രാഥമികാവശ്യങ്ങള്‍ക്കായി തൊട്ടടുത്തുള്ള ബന്ധുഗൃഹത്തെയാണ് ആശ്രയിക്കുന്നത്.
കുട്ടിയുടെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ രക്ഷകര്‍ത്താക്കള്‍ നിരവധി ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും മാറ്റമൊന്നുമുണ്ടായില്ല. കുട്ടിക്ക് സംസാരിക്കാനോ ആശയവിനിമയം നടത്താനോ കഴിയില്ല. ഇടയ്ക്കിടെ വരുന്ന ഫിക്സ് രോഗത്തിനല്ലാതെ ഇപ്പോള്‍ മറ്റ് ചികിത്സകളൊന്നും നടക്കുന്നുമില്ല. സ്റ്റെഫിയുടെ മൂത്ത സഹോദരി ഐ.ടി.ഐ വിദ്യാർഥിനിയാണ്.
കണ്ണൂരില്‍ കൂലിപ്പണിക്കാരനായി ജോലി നോക്കുന്ന സേവ്യറിെൻറ തുച്ഛമായ വരുമാനമാണ് കുടുംബത്തിെൻറ ഏക ആശ്രയം. മകളെ നോക്കേണ്ടതുള്ളതിനാല്‍ മറ്റ് ജോലികള്‍ക്കൊന്നും പോകാന്‍ കുട്ടിയുടെ അമ്മക്ക് സാധിച്ചിട്ടില്ല.
അസുഖബാധിതയായ മകള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ സൗകര്യപ്രദമായ ഒരു ശുചിമുറി നിര്മിക്കാനാകാത്തതിലാണ് മാതാപിതാക്കളുടെ ദുഃഖം. ആരെങ്കിലും തങ്ങളെ ദുരിതത്തിൽനിന്നും കരകയറ്റുമെന്ന പ്രതീക്ഷയിൽ കഴിയുകയാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.