കടൽക്ഷോഭം: നിരവധി വീടുകളിൽ വെള്ളം കയറി
text_fieldsവൈപ്പിൻ: മഴ കനത്തതിനെ തുടർന്ന് നായരമ്പലം, വെളിയത്താം പറമ്പ്, എടവനക്കാട് പഴങ്ങാട് തീരങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി. കടൽത്തിട്ടക്ക് മുകളിലൂടെയും താഴെയുള്ള വിടവുകളിലൂടെയും വൻതോതിൽ വെള്ളം കരയിലേക്ക് കയറി. വെളിയത്താംപറമ്പിൽ പത്തോളം വീടുകളിൽ വെള്ളം കയറി.
തിരമാലകൾ ശക്തമായി തുടർന്നാൽ കൂടുതൽ വീടുകൾ വെള്ളത്തിലാകുമെന്ന് തീര്‍ദേശവാസികൾ പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളും വില്ലേജ് അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. എടവനക്കാട് പഴങ്ങാട് തീരത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കലാക്ഷോഭം ബുധനാഴ്ച വൈകീട്ടാണ് ശക്തി പ്രാപിച്ചത്.
ഇവിടെയും കടൽ തിട്ട തകർന്നു കിടക്കുന്നതിനാൽ വൻതോതിൽ വെള്ളം തീരദേശ റോഡിലേക്കും തൊട്ടുകിടക്കുന്ന പുരിയിടങ്ങളിലേക്കും എത്തി. എന്നാൽ ഇവിടെ വീടുകളിൽ വെള്ളം കയറുന്ന സാഹചര്യം തൽക്കാലമില്ലെന്ന് നാട്ടുകാർ പറഞ്ഞു. നായരമ്പലം പഞ്ചായത്ത് 14ാം വാർഡിൽ മംഗലശ്ശേരിയിൽ ലളിതശങ്കരനാരായണന്റെ വീടിന് മുകളില്‍ തെങ്ങുവീണ് ഭാഗികമായി തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.