ചെറു മത്സ്യബന്ധനം; മുനമ്പത്ത് ബോട്ട് പിടികൂടി
text_fieldsവൈപ്പിൻ: മുനമ്പം മെയിൻ ഹാർബർ കേന്ദ്രീകരിച്ച് ഫിഷറീസ് വകുപ്പ് - മറൈൻ എൻഫോഴ്സ്മെന്റ് ടീം നടത്തിയ പരിശോധനയിൽ ചെറു മത്സ്യ ബന്ധനം നടത്തിയ ഒരു ബോട്ട് കൂടി പിടിയിൽ. 2.5 ലക്ഷം രൂപ പിഴയും 63,000 രൂപ മൽസ്യം ലേലം ചെയ്ത തുകയും അടക്കം 3,13,000 രൂപ പിഴ അടപ്പിച്ചു. മുനമ്പം കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തിയിരുന്ന ഗണപതി എന്ന ബോട്ട് ആണ് ചെറുമത്സ്യങ്ങൾ സഹിതം പിടിയിലായത്.
സർക്കാർ ഉത്തരവ് പ്രകാരം വേണ്ട മിനിമം ലീഗൽ സൈസ്( 10 സെന്റീമീറ്റർ) ഇല്ലാത്ത 3300 കിലോ കിളിമീൻ ബോട്ടിൽനിന്നും കണ്ടെടുത്തു. ബോട്ട് കസ്റ്റഡിയിൽ എടുത്തു. ഞാറക്കൽ മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ സീതാലക്ഷ്മി ബോട്ട് ഇൻപൗണ്ട് ചെയ്തു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ജയശ്രീ തുടർ നടപടികൾ സ്വീകരിച്ചു. ബോട്ടിന് 2,50,000രൂപ പിഴ ഈടാക്കി.
ബോട്ടിൽ ഉണ്ടായിരുന്ന നല്ല മത്സ്യം ലേലം ചെയ്ത് 63,000 രൂപ സർക്കാറിലേക്ക് അടപ്പിച്ചു. പിടിച്ചെടുത്ത ചെറു മത്സ്യം കടലിൽ നിക്ഷേപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.