ജില്ലയിലെ പ്രഥമ ഫ്ലോട്ടിങ് ബ്രിഡ്ജ് ഇന്ന് തുറക്കും
text_fieldsവൈപ്പിൻ: ജില്ലയിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് കുഴുപ്പിള്ളി ബീച്ചിൽ ചൊവ്വാഴ്ച തുറക്കും. വൈകീട്ട് 4.30ന് പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. നവംബര്‍ ഒന്നിന് രാവിലെ 9.30 മുതല്‍ ജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകും. 100 മീറ്ററുള്ള പാലത്തില്‍ കടലോളത്തിനൊപ്പം നടക്കാനാകുമെന്നതാണ് ബ്രിഡ്ജിന്റെ സവിശേഷത. ഒരേസമയം 50 പേര്‍ക്ക് വരെ പ്രവേശിക്കാന്‍ കഴിയുന്ന പാലത്തില്‍ ഒരാള്‍ക്ക് 120 രൂപയാണ് ഫീസ്. ഇരുവശത്തും സുരക്ഷാവലയങ്ങളോടു കൂടിയ പാലത്തില്‍, ലൈഫ് ജാക്കറ്റ് ഉപയോഗിച്ചാണ് പ്രവേശനം. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല. വിനോദസഞ്ചാരികളുടെ സുരക്ഷക്ക് പരിശീലനം ലഭിച്ച ലൈഫ് ഗാർഡുമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റിയുടെയും കുഴുപ്പിള്ളി പഞ്ചായത്തിന്റെയും സഹകരണത്തോടെ ജില്ല ടൂറിസം പ്രമോഷന് കൗൺസിലാണ് കുഴുപ്പിള്ളി ബീച്ചില്‍ ഫ്ലോട്ടിങ് ബ്രിഡ്ജ് നടപ്പാക്കുന്നത്. ജനപ്രതിനിധികളും സാമൂഹിഷ, രാഷ്ട്രീയ സംഘടന പ്രതിനിധികളും ഉദ്ഘാടനത്തിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.