തോടുകളിൽ പായൽ നിറഞ്ഞു; മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ
text_fieldsവൈപ്പിന്‍: തോടുകളിലും പുഴകളിലും മത്സ്യലഭ്യത കുറഞ്ഞ് ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് ഇരുട്ടടിയായി പായൽശല്യവും. പുഴകളില്‍നിന്ന് ചെറിയകൂട്ടമായാണ് പായല്‍ തോടുകളിലേക്ക് എത്തിപ്പെടുന്നത്. മഴയുള്ളതിനാല്‍ പെട്ടെന്ന് വളര്‍ന്ന് വ്യാപിക്കുന്നതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. തീരങ്ങളില്‍ ഇവ അടിഞ്ഞുകൂടുന്നതിനാല്‍ മത്സ്യബന്ധനം നടത്താന്‍ കഴിയുന്നില്ല.
വേലിയേറ്റ സമയത്ത് തോടുകളില്‍ നിറയുന്ന സ്ഥിതിയാണുള്ളത്. വരുംദിവസങ്ങളില്‍ ഭൂരിഭാഗം തോടുകളിലും ചെമ്മീന്കെട്ടുകളിലേക്കും ആഫ്രിക്കന്‍ പായല്‍ നിറയുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
കുളവാഴ എന്ന പേരിലും അറിയപ്പെടുന്ന പായലിെൻറ ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാസങ്ങളോളം മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തടസ്സപ്പെട്ടിരുന്നു. സാധാരണഗതിയില്‍ മഴക്കാലം മാറി വെയില് ശക്തമാവുകയും വെള്ളത്തില്‍ ഉപ്പുരസം വര്‍ധിക്കുകയും ചെയ്യുന്നതോടെ പായല്‍ ഉണങ്ങി നശിക്കുകയുമാണ് പതിവ്. എന്നാല്‍, ഇടക്കിടെ മഴ തുടരുന്നതിനാല്‍ വെള്ളത്തില്‍ ഉപ്പിെൻറ അംശം കുറഞ്ഞിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പുഴയിൽ തിങ്ങിക്കൂടുന്ന പായൽ വളത്തിനും മറ്റും ഉപയോഗിക്കാവുന്നതാണെങ്കിലും ആരും പ്രയോജനപ്പെടുത്തുന്നില്ല.പായല്‍ ചെമ്മീന്കെട്ടുകളിലേക്ക് കടക്കുന്നത് തടയാന്‍ മുളകളും മറ്റും സ്ഥാപിക്കാറുണ്ടെങ്കിലും പലപ്പോഴും ഫലപ്രദമാവാറില്ല. ദിവസങ്ങള്ക്കുള്ളില്ത്തെന്ന ഇവ കെട്ടില്‍ മുഴുവന്‍ വ്യാപിക്കുകയും ചെയ്യും.
മത്സ്യങ്ങള്‍ക്കുള്ള ഓക്സിജന്‍ ലഭ്യത കുറക്കുമെന്നതാണ് കുളവാഴകൊണ്ടുള്ള പ്രധാന പ്രശ്നമെന്ന് ചെമ്മീന്‍ കര്‍ഷകര്‍ കര്‍ഷകര്‍ പറയുന്നു.
മാത്രമല്ല, പായല്‍ ചീഞ്ഞ് താഴുന്നത് വെള്ളം മലിനമാകാനും മത്സ്യങ്ങൾ നശിക്കാനും ഇടയാക്കുകയും ചെയ്യും. വെള്ളത്തിനടിയിലേക്ക് പൂര്‍ണമായും പോകാതെ വെള്ളത്തിെൻറ മധ്യഭാഗത്തായാണ് ഇവ കിടക്കുന്നത്. പായല്‍ ഒഴിഞ്ഞെന്നുകരുതി വല വിരിച്ചാല്‍ വല വെള്ളത്തിനടിയിലേക്ക് പോകാത്ത സാഹചര്യമാണുള്ളത്.
പുഴകളിലെയും തോടുകളിലെയും പായല്സാന്നിധ്യം ചെറുവഞ്ചിക്കാര്ക്കുമുതല് വലിയ ബോട്ടുകള്‍ക്കുവരെ തലവേദനയാവുകയാണ്. ചീനവലകള്‍, ഊന്നിവലകള്‍ എന്നിവകൊണ്ട് മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കും. പായല്‍ പൂര്‍ണമായും നിറയുന്നതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് വലവിരിക്കാന്‍ കഴിയാതാവും. കൂടാതെ പായലിനൊപ്പംവരുന്ന മാലിന്യങ്ങള്‍ ചീഞ്ഞ് ദുര്‍ഗന്ധവും ഉണ്ടാകും.ഇതോടെ നൂറുകണക്കിന് തൊഴിലാളികള്‍ക്കാണ് ജോലിയില്ലാതാവുക. കുളവാഴകള്‍ ചീഞ്ഞുനശിച്ചാലും വെള്ളത്തില്‍നിന്ന് ഇവയുടെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീങ്ങുന്നതിന് മാസങ്ങളെടുക്കുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.