വേലിയേറ്റം ശക്തം; വെള്ളത്തില്‍ മുങ്ങി അരയത്തിക്കടവ്
text_fieldsവൈപ്പിന്‍: പള്ളിപ്പുറം പഞ്ചായത്തില്‍ രാമവര്‍മ യൂനിയന്‍ ഹൈസ്‌കൂളിന് കിഴക്ക് 12ാം വാര്‍ഡിൽപെട്ട അരയത്തിക്കടവിലെ മുപ്പത്തഞ്ചോളം കുടുംബങ്ങൾ വെള്ളക്കെട്ടിൽ. കിഴക്ക് കായലും പടിഞ്ഞാറ് നെല്‍പാടവുമായി കിടക്കുന്ന ഈ മേഖലയില്‍ വേലിയേറ്റവും മഴവെള്ളപ്പൊക്കവുംകൊണ്ട് ജനങ്ങള്‍ക്ക് എന്നും ദുരിതജീവിതമാണ്. മത്സ്യത്തൊഴിലാളികളാണ് ഭൂരിഭാഗവും.
എം.എല്‍.എ എസ്. ശര്‍മ ഫിഷറീസ് മന്ത്രി ആയിരുന്നപ്പോള്‍ ഹാര്‍ബര്‍ ഡിപ്പാര്‍ട്മെൻറ് അരയത്തിക്കടവില്‍ പാരലല്‍ റോഡും കരിങ്കല്‍ചിറയും നിര്‍മിച്ചിരുന്നു. എന്നാല്‍, റോഡ് പുനര്‍നിര്‍മിക്കാതെവന്നതോടെ റോഡും ചിറയും താഴ്ന്ന് ഇല്ലാതായി. ഇതുമൂലം വേലിയേറ്റ സമയത്ത് മൂന്നടിയോളം ഉയരത്തില്‍ ഇവിടത്തെ വീടുകളും പറമ്പുകളും ഒാരുജലംകൊണ്ട് നിറയുകയാണിപ്പോള്‍. ജനങ്ങള്‍ക്ക് വീടുകളില്‍ കിടന്നുറങ്ങാനോ ഭക്ഷണം പാകംചെയ്യാനോ സാധിക്കുന്നില്ല. കരയിലേക്ക് കയറുന്ന വെള്ളം തിരിച്ചിറങ്ങാതെ കെട്ടിക്കിടക്കുന്നതിനാല്‍ പകര്‍ച്ചവ്യാധി ഭീഷണിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.