വോട്ടുതേടി അമൃത ബുള്ളറ്റിൽ
text_fieldsവൈപ്പിൻ: കലക്കൻ ബുള്ളറ്റിൽ സ്റ്റൈലായി ഒരു പെൺകുട്ടി വീട്ടുമുറ്റത്ത് വന്നിറങ്ങിയാൽ, ഹെൽമറ്റ് ഊരും മുേമ്പ ഉറപ്പിച്ചോ അത് അമൃത സന്തോഷ് ആണെന്ന്. ജില്ല പഞ്ചായത്ത് ചെറായി ഡിവിഷനിലെ എൻ.ഡി.എ സ്ഥാനാർഥി.
തെരഞ്ഞെടുപ്പ് ഗോദയിൽ തീപ്പൊരി പ്രചാരണങ്ങൾ പലതാണ്. അതിൽ ഒരു പടി കൂടി കടന്ന് ബുള്ളറ്റിൽ വന്നിറങ്ങുന്ന കുട്ടി സ്ഥാനാർഥിയെ നിറ പുഞ്ചിരിയോടെയാണ് നാട്ടുകാർ വരവേൽക്കുന്നത്. പ്രചാരണത്തിന് പരിമിത സമയം മാത്രമുള്ളതിനാലാണ് ബുള്ളറ്റിൽ നാട് ചുറ്റി അമൃത ഡിവിഷനിലെ പ്രധാന വ്യക്തികളെ നേരിൽ കണ്ട് വോട്ട് അഭ്യർഥിക്കുന്നത്.
പള്ളിപ്പുറം മുതൽ നായരമ്പലം വരെ നീണ്ടുകിടക്കുന്ന 44 വാർഡുകളിലും കയറി ഇറങ്ങിയുള്ള പ്രചാരണത്തിന് വേഗം കൂട്ടാൻ ബുള്ളറ്റ് യാത്ര സഹായിക്കുന്നുണ്ടെന്നാണ് അമൃതയുടെ പക്ഷം. പ്രധാന വ്യക്തികളെ കാണുന്നതിനോടൊപ്പം തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടക്കുന്ന പഞ്ചായത്ത് വാർഡുകളിലെ സാധാരണ വോട്ടർമാരെ കാണാനും അമൃത ആദ്യഘട്ടത്തിൽ ബുള്ളറ്റ് തന്നെയാണ് ഉപയോഗിക്കുന്നത്. 22 കാരി ജില്ലയിലെ പ്രായം കുറഞ്ഞ സ്ഥാനാർഥികളിൽ ഒരാളാണ്. 2013 ൽ ദേശീയ കബഡി ടീമിൽ കളിച്ച അമൃത, സിവിൽ എൻജിനീയർ ബിരുദധാരിയും ബി.ജെ.പി നായരമ്പലം പഞ്ചായത്ത് സെക്രട്ടറിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.