വൈപ്പിനിൽ കടലേറ്റം തുടരുന്നു
text_fieldsഎടവനക്കാട് /വൈപ്പിൻ: ദ്വീപിെൻറ തീരപ്രദേശങ്ങളിൽ കടലാക്രമണം തുടരുന്നു. വൈപ്പിൻ-മുനമ്പം സംസ്ഥാനപാതയിലും വെള്ളക്കെട്ട് രൂപപ്പെട്ടു. തെക്കൻ മാലിപ്പുറത്ത് വൈകീട്ടോടെ തണൽമരം കടപുഴകി വീണ് വൈദ്യുതികമ്പികൾ പൊട്ടി റോഡ് ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലെ കടൽക്ഷോഭത്തിൽ തീരത്തുനിന്ന് അധികം ദൂരെയല്ലാത്ത വീടുകളിൽ ദിവസങ്ങളായി വെള്ളം കെട്ടിക്കിടക്കുകയാണ്. സാധാരണ തിരമാലകൾ കടൽഭിത്തിയിലടിച്ച് ചിതറുന്നതാണ് പതിവെങ്കിൽ ഇക്കുറി തിരമാലകൾ ഭിത്തിയെ മറികടന്ന് ഭീതിതമായി ആഞ്ഞടിക്കുകയാണ്.
എടവനക്കാട്, നായരമ്പലം മേഖലകളിലായിരുന്നു സ്ഥിതി രൂക്ഷം. ഈ പ്രദേശങ്ങളിൽ പല വാർഡുകളും കണ്ടെയ്ൻമെൻറ് സോണുകളാണ്. അണിയൽ, ചെറായി, വെളിയത്താംപറമ്പ്, പഴങ്ങാട്, ഞാറക്കൽ, മുരുക്കുംപാടം, ചാത്തങ്ങാട്, തുടങ്ങി താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളാണ് വെള്ളത്തിലായത്.
എടവനക്കാട് ചെമ്മീൻകെട്ടുകൾ നിറഞ്ഞുകവിഞ്ഞാണ് വീടുകളിലേക്ക് വെള്ളംകയറിയത്. പഴക്കമുള്ള പല വീടുകളുടെ ചുറ്റും വെള്ളംകെട്ടി ആളുകൾ പേടിച്ചുവിറച്ച് കഴിയുകയാണ്. ഒറ്റപ്പെട്ട നിരവധി വീടുകളിൽ കഴിയുന്ന ആളുകൾക്ക് കോവിഡ് 19 കാരണം ക്യാമ്പിലേക്കും മാറാൻ കഴിയാത്ത സ്ഥിതിയായി.
സാധാരണ തിരമാലകൾ കടൽഭിത്തിയിലടിച്ച് ചിതറുകയാണ് പതിവെങ്കിൽ ഇക്കുറി തിരമാലകൾ ഭിത്തിയെ മറികടന്ന് ഭീതിതമായി ആഞ്ഞടിക്കുകയാണ്. കടലേറ്റ സാഹചര്യങ്ങളിൽ എല്ലാ വർഷവും നായരമ്പലം, ഞാറക്കൽ പ്രദേശങ്ങളിൽനിന്ന് ആളുകൾ ക്യാമ്പിലേക്ക് മാറുകയാണ് പതിവ്. എന്നാൽ, ഈ വർഷം കോവിഡ് 19 വൈറസ് പശ്ചാത്തലത്തിൽ പരിഹാരമാർഗവും അനിശ്ചിതത്വത്തിലാണ്.ശക്തമായ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി. വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞു വീണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.