വൈപ്പിൻ ബസുകളുടെ നഗരപ്രവേശനം; പ്രതിഷേധമിരമ്പി വനിതകളുടെ രാത്രി നടത്തം
text_fieldsവൈപ്പിന്‍: വൈപ്പിന്‍ ബസുകളുടെ നഗരപ്രവേശനത്തിന് വൈപ്പിന്‍കര റെസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്രസംഘടനയായ ഫ്രാഗിന്റെ നേതൃത്വത്തില്‍ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു.
ഹൈകോടതി മുതല്‍ മേനക വരെയായിരുന്നു രാത്രി നടത്തം. ഇതിന് മുന്നോടിയായി വഞ്ചി സ്ക്വയറില്‍ ചേര്‍ന്ന യോഗം നടൻ കൈലാഷ് ഉദ്ഘാടനം ചെയ്തു. ഫ്രാഗ് പ്രസിഡന്റ് വി.പി. സാബു അധ്യക്ഷത വഹിച്ചു. വൈപ്പിന്‍ ബസുകള്‍ക്ക് എന്തുകൊണ്ട് നഗരപ്രവേശനം അനുവദിക്കണമെന്ന് ജനറല്‍ സെക്രട്ടറി അനില്‍ പ്ലാവിയന്‍സ് വിശദീകരിച്ചു. കെ. ചന്ദ്രശേഖരന്, പി.കെ. ഭാസി, കെ.കെ. രഘുരാജ്, ഡി. രാമകൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു. നടി അന്നാബെന്‍ നടത്തം ഫ്ലാഗ് ഓഫ് ചെയ്തു. നടി പൗളി വത്സനായിരുന്നു ജാഥാ ക്യാപ്റ്റന്‍.
ജാഥയുടെ മുന്നില്‍ നീങ്ങിയ ബസിന്റെ മാതൃക ആവേശ നഗരപ്രവേശനമായി മാറി. ജില്ല പഞ്ചായത്ത് അംഗങ്ങളായ എല്‍സി ജോര്‍ജ്, എം.ബി. ഷൈനി, വൈപ്പിന്കരയിലെ പഞ്ചായത്തുകളില്‍നിന്നുള്ള വനിതാ പ്രസിഡന്റുമാരായ രസികല പ്രിയരാജ്, നീതു ബിനോദ്, അസീന അബ്ദുൽ സലാം, രമണി അജയന്, വൈസ് പ്രസിഡന്റുമാരായ മിനി രാജു, സിനി ജയ്സന്, വനിത അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, എസ്.എന്‍.ഡി.പി വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, ധീവരസഭ വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് ശാന്താ മുരളി, റെസിഡന്റ്സ് അസോസിയേഷന്, അപെക്സ് അസോസിയേഷന് പ്രവര്‍ത്തകര്‍, കലാ-സാഹിത്യരംഗത്തെ പ്രമുഖരായ വനിതകള്‍ തുടങ്ങിയവര്‍ അണിചേര്‍ന്നു.
ഫ്രാഗ് നേതാക്കളായ പി.ജി. അംബ്രോസ്, അനില്‍ വെസ്റ്റല്‍, അബ്ദുൽ റഹ്മാന്, സേവി താന്നിപ്പിള്ളി, ജോയി മുളവരിക്കല്‍, ജോണ്‍ മുക്കത്ത്, എന്‍.ജെ. ആന്റണി, വിവിധ റെസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നൽകി. പി.കെ. മനോജ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.