നൈലോണ്‍ നൂലില്‍ കുരുങ്ങിയ പക്ഷിക്ക് പുതുജീവനേകി യുവാക്കള്‍
text_fieldsവൈപ്പിന്‍:നൈലോണ്‍ നൂലില്കുരുങ്ങിയ പക്ഷിക്ക് പുതുജീവനേകി എടവനക്കാട് സ്വദേശികളായ ചെറുപ്പക്കാര്‍. ജലാശയങ്ങളിലെ ജലനിരപ്പ് താഴുമ്പോള്‍ ഇരതേടിയെത്തുന്ന കഷണ്ടിക്കൊക്കന്‍ എന്ന ഐബിസ് കൊക്കിനെയാണ് പക്ഷിനിരീക്ഷകര്‍ കൂടിയായ റോമി മാളിയേക്കലും വി.വി. സുജീഷും ചേര്‍ന്ന് രക്ഷിച്ചത്. താമരവട്ടത്ത് വിരുന്നെത്തിയ മറ്റു ചിലദേശാടനപ്പക്ഷികളുടെ ചിത്രമെടുക്കാനായി ഇരുവരുംചേര്‍ന്ന് പ്രദേശത്തെത്തിയതായിരുന്നു. അപ്പോഴാണ് പാടത്തിന് മധ്യത്തിലായി ചളിയില്‍ പുതഞ്ഞ നിലയില്‍ പക്ഷിയെ കാണുന്നത്.
ഇരുവരുംചേര്‍ന്ന് ചളി നിറഞ്ഞ പാടത്തിന് നടുക്ക് ഏറെ ബുദ്ധിമുട്ടി എത്തിയപ്പോഴാണ് ഇത് കഷണ്ടിക്കൊക്കനാണെന്ന് മനസ്സിലായത്. ചെമ്മീന്‍കെട്ടിനു കുറുകെകെട്ടിയിരുന്ന നൈലോണ്‍ വലയില്കുരുങ്ങിയ പക്ഷി മൃതപ്രായമായ അവസ്ഥയിലായിരുന്നു. ഇരുവരുംചേര്‍ന്ന് ഇതിനെ കരയ്ക്കെത്തിച്ചു പ്രഥമശുശ്രൂഷകള്‍ നല്കി. ചിറകിനേറ്റ പരിക്കുമൂലം പക്ഷിക്ക് പറക്കാന്‍ സാധിക്കുന്നില്ല. ആവശ്യമായ പരിചരണങ്ങള്‍ നല്കി പറക്കാന്‍ സാധിക്കുന്ന സമയത്ത് ഐബിസ് പക്ഷിയെവിട്ടയക്കുമെന്ന് യുവാക്കള്‍ പറഞ്ഞു.
വെള്ളഅരിവാള്ക്കൊക്കന് എന്നും കഷണ്ടിക്കൊക്ക് എന്നും ഈ പക്ഷിക്ക് പേരുണ്ട്. ദീര്‍ഘദൂരം സഞ്ചരിക്കുന്ന ഇവയുടെ കഴുത്തിനും കാലിനും കൊക്കിനും കറുത്ത നിറമായിരിക്കും. ജലനിരപ്പ് താഴുന്ന ജലാശയങ്ങളില്‍ സംഘംചേര്‍ന്ന് ഇരതേടാന്‍ എത്തുകയാണ് ഇവയുടെരീതി. ചെറുമീനുകള്‍, തവള, പാമ്പ്, ചെറിയ കക്കകള്‍ എന്നിവയാണ് പ്രധാനമായും ഇവയുടെ ഭക്ഷണം. കറുത്ത് നീണ്ട കൊക്ക് വെള്ളത്തില്‍മുങ്ങിയ അവസ്ഥയിലായിരിക്കും മിക്കപ്പോഴും ഈ പക്ഷിയെ കാണാനാവുക. ചെമ്പന്‍ ഐബിസുംചെന്തലയന് ഐബിസും ഇതിെൻറ ബന്ധുപ്പക്ഷികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.