Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 12:03 AM GMT Updated On
date_range 17 May 2022 12:03 AM GMTസമ്പൂർണ ഭരണഘടനാ സാക്ഷരത കാമ്പയിൻ
text_fieldsbookmark_border
അഞ്ചൽ: ഏരൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ദ സിറ്റിസൺ -22 സമ്പൂർണ ഭരണഘടനാ സാക്ഷരത പരിപാടിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സാം കെ. ഡാനിയൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ടി. അജയൻ അധ്യക്ഷതവഹിച്ചു. മുൻ മന്ത്രി അഡ്വ.കെ. രാജു മുഖ്യപ്രഭാഷണവും സെനറ്റർമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും നിർവഹിച്ചു. സംസ്ഥാന ബാലസാഹിത്യ അവാർഡ് ജേതാവ് പ്രദീപ് കണ്ണംകോട്, നെട്ടയം തുളസി, പ്രചാരണ നാടകം അവതരിപ്പിച്ച വിദ്യാർഥികൾ എന്നിവരെ അനുമോദിച്ചു. ജില്ല പഞ്ചായത്ത് അംഗം സി. അംബിക കുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നു വിനോദ്, അംഗങ്ങളായ ജി. അജിത്ത്, ഷൈൻ ബാബു, വി. രാജി, പ്രസന്ന ഗണേഷ്, സുജിത അജി, അഞ്ജു, ഡോൺ വി. രാജ്, അജിമോൾ, മഞ്ജു ലേഖ, ഫൗസിയ ഷംനാദ്, ഷീന കൊച്ചുമ്മൻ, സെക്രട്ടറി എ. നൗഷാദ്, സുനിൽ ജി. ഏരൂർ എന്നിവർ സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story