Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:35 AM IST Updated On
date_range 19 May 2022 5:35 AM ISTമാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ
text_fieldsbookmark_border
കരുനാഗപ്പള്ളി: എക്‌സൈസിന്‍റെ നേതൃത്വത്തിൽ ചവറ, തെക്കുംഭാഗം, പന്മന എന്നീ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ പന്മന മുഖംമൂടിമുക്കിന് സമീപത്ത് നിന്ന് മാരകമായ മയക്കുമരുന്ന് ഇനത്തിൽപെട്ട എം.ഡി.എം.എയുടെ മൊത്ത വിതരണക്കാരായ യുവാക്കൾ പിടിയിൽ. ചവറ തോട്ടിനുവടക്ക് മുറിയിൽ ഗ്രേസി നിലയം വീട്ടിൽ അപ്പു എന്നു വിളിക്കുന്ന അകേഷ് കുമാർ (23), മൈനാഗപ്പള്ളി കടപ്പ പൂവച്ചേരിൽ പടിഞ്ഞാറ്റതിൽവീട്ടിൽ ഷാജഹാൻ (24) എന്നിവരാണ് മയക്കുമരുന്ന് വിൽപന നടത്തുന്നതിനിടയിൽ എക്സൈസ് സംഘത്തിൻെറ പിടിയിലായത്. സ്കൂൾ-കോളജുകൾ കേന്ദ്രീകരിച്ച് ന്യൂജെൻ മയക്കുമരുന്നുകൾ വിതരണം ചെയ്യുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ ബി. സുരേഷിന്റെ നിർദേശാനുസരണം കരുനാഗപ്പള്ളി എക്‌സൈസ് പാർട്ടി കരുനാഗപ്പള്ളി താലൂക്കിന്റെ പരിധിയിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു. ബംഗളൂരു, കൊടൈക്കനാൽ എന്നിവിടങ്ങളിൽ നിന്ന് മയക്കുമരുന്ന് മൊത്തവിലക്ക് കേരളത്തിൽ എത്തിച്ച് വിതരണം ചെയ്യുന്ന ശൃംഖലയിലെ കണ്ണികളാണ് അറസ്റ്റിലായവർ എന്ന് എക്സൈസ് പറഞ്ഞു. കേസിന്റെ അന്വേഷണ ചുമതല കരുനാഗപ്പള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി. ശിവപ്രസാദ് ഏറ്റെടുത്തു. കരുനാഗപ്പള്ളി എക്‌സൈസ് റെയിഞ്ച് ഇൻെസ്പക്ടർ ജി. പ്രസന്നന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് സിവിൽ ഓഫിസർമാരായ ബി. സന്തോഷ്, കെ. സുധീർബാബു, കിഷോർ എസ് എന്നിവരും പങ്കെടുത്തു. മദ്യം, മയക്കുമരുന്ന് സംബന്ധിച്ച രഹസ്യവിവരങ്ങൾ 04762630831, 9400069456 നമ്പറിൽ അറിയിക്കണം. ചിത്രം: മയക്കുമരുന്നുമായി എക്സൈസ് പിടിയിലായ അപ്പു എന്ന അകേഷ് കുമാർ (23) ഷാജഹാൻ (24),
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story