Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:32 AM IST Updated On
date_range 21 May 2022 5:32 AM ISTബാരിക്കേഡുകൾ കാടുകയറി
text_fieldsbookmark_border
ഇരവിപുരം: ദേശീയപാതക്കരികിൽ സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകളിൽ ഉൾപ്പെടെ കാടുകയറി. മേവറം ബൈപാസ് ജങ്ഷനിൽ കാൽനടയാത്രക്കുള്ള സ്ഥലത്താണ് പാഴ് ചെടികളും പുല്ലുകളും വളർന്നത്. റോഡിന്‍റെ തെക്കുവശത്ത് മയ്യനാട് പഞ്ചായത്ത് അതിർത്തിയിലാണ് ബാരിക്കേഡുകൾ മറഞ്ഞ് പുല്ലു കയറിക്കിടക്കുന്നത്. പുല്ല് വളർന്നുനിൽക്കുന്നതിനാൽ അറവുശാലയിൽ നിന്നുൾപ്പടെ മാലിന്യം തള്ളുന്നു. ദേശീയപാതക്കരികിലെ കാടുകയറി കിടക്കുന്ന ഭാഗം വൃത്തിയാക്കാൻ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടികൾ ഉണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്. പ്രതിഷേധ സദസ്സ് (ചിത്രം) കൊട്ടിയം: പിണറായി സർക്കാറിന്‍റെ ഒന്നാം വാർഷികം വഞ്ചനദിനമായി ആചരിക്കുന്നതിന്‍റെ ഭാഗമായി യു.ഡി.എഫ് കൊട്ടിയം വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയം ഇലക്ടിക്കൽ സെക്ഷൻ ഓഫിസിന് മുന്നിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ് വിപിനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഉമയനല്ലൂർ റാഫി അധ്യക്ഷതവഹിച്ചു. കെ.ബി. ഷഹാൽ മുഖ്യ പ്രഭാഷണം നടത്തി. ഇരവിപുരം: യു.ഡി.എഫ് മണക്കാട്, വടക്കേവിള മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വടക്കേവിള വില്ലേജ് ഓഫിസിന് മുന്നിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ജില്ല ഉപാധ്യക്ഷൻ ഹാജി ഫസലുദീൻ അധ്യക്ഷതവഹിച്ചു. അയത്തിൽ: യു.ഡി.എഫ് കിളികൊല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളികൊല്ലൂർ കൃഷിഭവനു മുന്നിൽ നടന്ന പ്രതിഷേധ ധർണ ആർ.എസ്.പി മണ്ഡലം സെക്രട്ടറി സജി ഡി. ആനന്ദ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ സക്കീർ ഹുസൈൻ അധ്യക്ഷതവഹിച്ചു. മയ്യനാട്: യു.ഡി.എഫ് മയ്യനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചനദിനാചരണത്തിന്‍റെ ഭാഗമായി മയ്യനാട് പഞ്ചായത്തിന് മുന്നിൽ നടന്ന പ്രതിഷേധ സദസ്സ് കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.എ. ഷാനവാസ്ഖാൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് പി. ലിസ്റ്റൻ അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story