Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 5:28 AM IST Updated On
date_range 23 May 2022 5:28 AM ISTജൈവവൈവിധ്യ നഗരമാകാൻ കൊല്ലം; ഹരിത നഗരം പദ്ധതിക്ക് ഒന്നരക്കോടി രൂപ
text_fieldsbookmark_border
കൊല്ലം: നഗരത്തെ ജൈവവൈവിധ്യ സമ്പന്നമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മേയർ പ്രസന്ന ഏണസ്റ്റ്. കോർപറേഷനും ബയോഡൈവേഴ്സിറ്റി മാനേജ്മെന്‍റ് കമ്മിറ്റിയും ചേർന്ന് നടത്തിയ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കോർപറേഷൻ പരിധിയിൽ സ്ഥല ലഭ്യതയനുസരിച്ച് വിവിധ ഇടങ്ങളിൽ അയ്യായിരത്തോളം മരങ്ങൾ നടും. ചുമതലപ്പെടുത്തിയ ഏജൻസിക്ക് മരങ്ങൾ നട്ടുപിടിപ്പിച്ച് മൂന്നുവർഷത്തേക്ക് പരിപാലനം ഉറപ്പാക്കാനുള്ള നിർദേശവും നൽകിയെന്ന് മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയർ കൊല്ലം മധു അധ്യക്ഷത വഹിച്ചു. ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി പാർക്കിന് മുന്നിലുള്ള കോർപറേഷന്‍റെ ബൊട്ടാണിക്കൽ ഗാർഡൻ പരിസരത്ത് ഫലവൃക്ഷത്തൈകളും ഔഷധസസ്യങ്ങളും നട്ടു. അംഗൻവാടികൾ, ഘടകസ്ഥാപനങ്ങൾ, പി.എച്ച്.സി-സി.എച്ച്.സികൾ, കോർപറേഷൻ സോണൽ ഓഫിസുകൾ എന്നിവിടങ്ങളിൽ ഫലവൃക്ഷ- ഔഷധസസ്യങ്ങളും നടും. സ്ഥിരം സമിതി അധ്യക്ഷരായ എസ്. ഗീതാകുമാരി, എസ്. ജയൻ, ജി. ഉദയകുമാർ, എസ്. സവിത ദേവി, എൻവയൺമെന്‍റ് സ്റ്റഡി ആൻഡ് റിസർച്ച് സെന്‍റർ ഡയറക്ടർ ഡോ. ജോർജ് എഫ്. ഡിക്രൂസ്, എസ്.എൻ കോളജ് സുവോളജി വിഭാഗം മേധാവി ഡോ. ബി.ടി. സുലേഖ, ടി.കെ.എം കോളജ് അസോസിയേറ്റ് പ്രഫസർ ഡോ. പ്രിയ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story