Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 11:58 PM GMT Updated On
date_range 23 May 2022 11:58 PM GMTഡ്രൈവർമാരുടെ പ്രതിഷേധ മാർച്ച്
text_fieldsbookmark_border
അഞ്ചൽ: തൊഴിൽ നിഷേധത്തിനെതിരെ അഞ്ചലിലെ സ്വകാര്യ വിദ്യാലയത്തിലെ ഡ്രൈവർമാർ മാർച്ച് നടത്തി. കോവിഡ് കാലയളവ് മുതൽ ഡ്രൈവർമാർക്ക് ജോലിയോ കൂലിയോ ലഭിച്ചിട്ടില്ല. ഇക്കാലയളവിൽ വിദ്യാർഥികളിൽനിന്ന് മാനേജ്മെന്റ് ഫീസ് ഈടാക്കിയിട്ടുമുണ്ട്. തൊഴിൽ നൽകുകയോ നിയമപരമായി പിരിച്ചുവിടുകയോ ചെയ്യണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഡ്രൈവേഴ്സ് യൂനിയൻ പുനലൂർ നിയോജക മണ്ഡലം പ്രസിഡന്റ് വലിയവിള വേണു ഉദ്ഘാടനം ചെയ്തു. കൺവീനർ തഴമേൽ സുരേഷ് അധ്യക്ഷത വഹിച്ചു.-I -Iരാമചന്ദ്രൻ പിള്ള, വേണുഗോപാൽ, മനാഫ്, നസീബ് റഹ്മാൻ, ബൈജു ചോരനാട്, സലീം, ബാബു, പ്രദീപ് എന്നിവർ സംസാരിച്ചു. ചിത്രം: തൊഴിൽ നിഷേധത്തിനെതിരെ അഞ്ചലിലെ സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർമാർ നടത്തിയ പ്രതിഷേധ മാർച്ച് ഡ്രൈവേഴ്സ് യൂനിയൻ മണ്ഡലം പ്രസിഡന്റ് വലിയവിള വേണു ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story