Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightചുങ്കത്തറ പാലം...

ചുങ്കത്തറ പാലം തകർച്ചയിൽ

text_fields
bookmark_border
ഓയൂർ: കൊട്ടാരക്കര-ഓയൂർ റോഡ് കടന്നുപോകുന്ന ഓടനാവട്ടം ചുങ്കത്തറ പാലം അപകടാവസ്ഥയിൽ. മഴ ശക്തമായതോടെ 40 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പാലത്തിന്‍റെ രണ്ട് വശവും കുതിർന്ന് ഇളകി വീഴുന്ന നിലയിലായി. ഒരുമാസം മുമ്പ് പാലത്തിന്‍റെ അടിഭാഗത്തുകൂടി പോകുന്ന തോടിന്‍റെ വീതികൂട്ടി മതിൽ കെട്ടുന്ന പ്രവർത്തനം ആരംഭി​െച്ചങ്കിലും ഇപ്പോൾ നിലച്ചു. എക്​സ്​കവേറ്റർ ഉപയോഗിച്ച് തോട്ടിലെ ചളിവാരി കരയിലേക്ക് ഇടുന്ന പ്രവർത്തനങ്ങളാണ് അടുത്ത കാലത്തായി നടന്നത്. മഴ ശക്തമായി തുടർന്നാൽ പാലം നിലംപതിക്കുമോയെന്ന ഭയത്തിലാണ് നാട്ടുകാർ. -------------------------------- റോഡ് ഉദ്ഘാടനം ഇന്ന് കൊട്ടാരക്കര: പുനർ നിർമിച്ച ചിരട്ടക്കോണം കണ്ണംകോട് ഉഗ്രൻമുക്ക് സദാനന്ദപുരം സ്​കൂൾ ജങ്ഷൻ റോഡിന്‍റെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ്​ നിർവഹിക്കും. കെ.ബി. ഗണേഷ് കുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story