Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകിഴക്കന്‍ മേഖലയില്‍...

കിഴക്കന്‍ മേഖലയില്‍ ഛർദിയും അതിസാരവും പടരുന്നു

text_fields
bookmark_border
കുളത്തൂപ്പുഴ: മഴക്കാലമെത്തുന്നതിന്​ മുമ്പുതന്നെ കിഴക്കന്‍ മലയോരമേഖലയിലെ ഗ്രാമങ്ങളില്‍ ഛർദിയും അതിസാരവും വ്യാപകമായി. കഴിഞ്ഞ ദിവസങ്ങളില്‍ പനിയോടൊപ്പം ഛർദിയും അതിസാരവുമായി നിരവധി പേരാണ് കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലും സമീപ ക്ലിനിക്കുകളിലും ചികിത്സതേടിയത്. ഗ്രാമപ്രദേശങ്ങളിലാണ് രോഗബാധിതരിലധികവും. രോഗബാധക്ക് കൃത്യമായ കാരണങ്ങള്‍ കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ആദിവാസി കോളനികളും രോഗത്തിന്‍റെ പിടിയിലാണ്​. മഴക്കാല പൂര്‍വ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയ ആദിവാസി മേഖലയിലടക്കം രോഗബാധ സ്ഥിരീകരിച്ചത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ആരോഗ്യ പ്രവര്‍ത്തകരും തയാറാകുന്നില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story