Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 12:04 AM GMT Updated On
date_range 26 May 2022 12:04 AM GMTപട്ടികജാതി കോളനികളുടെ വികസനത്തിന് രണ്ടു കോടി
text_fieldsbookmark_border
പുനലൂർ: പുനലൂർ നിയോജകമണ്ഡലത്തിലെ പട്ടികജാതി കോളനികളുടെ സമഗ്രവികസനത്തിന് രണ്ടു കോടി രൂപ അനുവദിച്ചതായി പി.എസ്. സുപാൽ എം.എൽ.എ അറിയിച്ചു. ഇടമുളയ്ക്കൽ പഞ്ചായത്തിലെ കോമ്പേറ്റിമല, തെന്മലയിലെ ഓലപ്പാറ പട്ടികജാതി കോളനികളുടെ വികസനത്തിനായി അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി രൂപയാണ് അനുവദിച്ചത്. മണ്ഡലത്തിലെ മുഴുവൻ പട്ടികജാതി കോളനികളുടെയും സമഗ്രവികസനം ആവശ്യപ്പെട്ട് എം.എൽ.എ പട്ടികജാതി കാര്യ മന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. വരുംദിവസങ്ങളിൽ കോളനികളിൽ പൊതുയോഗങ്ങൾ ചേർന്ന് ഇവിടെ നടപ്പാക്കേണ്ട പ്രവൃത്തികൾ പദ്ധതികളാക്കി വകുപ്പിന് കൈമാറി പെട്ടെന്ന് നിർമാണ പ്രവൃത്തികൾ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story