Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവൈദ്യുതി ലൈനിൽനിന്ന്...

വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ്​ റെയിൽവേ ജീവനക്കാരന് ഗുരുതര പരിക്ക്

text_fields
bookmark_border
കൊല്ലം: റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കോച്ചിന് മുകളിൽ കയറി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷോക്കേറ്റ് ജീവനക്കാരന് ഗുരുതര പരിക്കേറ്റു. എ.സി മെക്കാനിക്കായ രാജസ്ഥാൻ സ്വദേശി റാം പ്രസാദ് മീണ(29)ക്കാണ് പൊള്ളലേറ്റത്. വെള്ളിയാഴ്ച രാവിലെ 9.55നായിരുന്നു സംഭവം. രാവിലെ 7.15ന് കൊല്ലത്തെത്തിയ എഗ്‌മോർ-കൊല്ലം എക്സ്​പ്രസിലെ എ.സി മെക്കാനിക്കായിരുന്നു. ഉച്ചക്ക് പന്ത്രണ്ടോടെ ചെന്നൈയിലേക്ക് തിരികെപ്പോകേണ്ട ട്രെയിനിലെ എ.സിയിലെ തകരാർ പരിഹരിക്കാൻ മുകളിൽ കയറിയപ്പോൾ ലൈനിൽനിന്ന് ഷോക്കേറ്റതാകാമെന്നാണ് നിഗമനം. അറ്റകുറ്റപ്പണിക്കായി ട്രെയിനിന്​ മുകളിൽ കയറുന്ന വിവരം സഹപ്രവർത്തകരെയും അധികൃതരെയും അറിയിച്ചിരുന്നില്ലെന്നും പറയുന്നു. അപകടസ്ഥലത്തെ ഇലക്ട്രിക് വയറിൽ തൂങ്ങിയ നിലയിൽ ഹെഡ്ഫോണും മൊബൈൽ ഫോണി‍ൻെറ ഭാഗങ്ങളും കണ്ടെടുത്തു. പരുക്കേറ്റ റാം പ്രസാദിനെ അഗ്നിരക്ഷാസേനയെത്തി ജില്ല ആശുപത്രിയിലേക്ക്​ മാറ്റി. പ്രാഥമിക ശുശ്രൂഷക്കുശേഷം വിദഗ്ധചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story