Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎണ്ണയുടെ പുനരുപയോഗം;...

എണ്ണയുടെ പുനരുപയോഗം; ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തി

text_fields
bookmark_border
എണ്ണയുടെ പുനരുപയോഗം; ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തി
cancel
കരുനാഗപ്പള്ളി: ഭക്ഷണ ശാലകളില്‍ എണ്ണയുടെ പുനരുപയോഗം തടയുന്നതിനായി ഭക്ഷ്യസുരക്ഷ സ്‌ക്വാഡി‍ൻെറ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചു. കരുനാഗപ്പള്ളിയിൽ വിവിധ ഭാഗങ്ങളില്‍ ടോട്ടല്‍ പോളാർ കൗണ്ട് മെഷീന്‍ ഉപയോഗിച്ച് എണ്ണയുടെ ഗുണനിലവാരം ഉറപ്പുവരുത്തി. അഴീക്കല്‍ ബീച്ചില്‍ 15ഓളം തട്ടുകടകളില്‍ പരിശോധനയും ബോധവത്കരണവും നടത്തി. പഴകിയ എണ്ണ പിടിച്ചെടുത്ത്​ നശിപ്പിച്ചു. ഒരിക്കല്‍ ചൂടാക്കിയ എണ്ണ പുനരുപയോഗം നടത്തരുതെന്ന്​ തട്ടുകടകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ടോട്ടല്‍ പോളാർ കൗണ്ട് 25ന്​ മുകളിലുള്ള എണ്ണ ഉപയോഗിക്കുന്നത് രോഗങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ പരിശോധന വരുംദിവസങ്ങളിലും ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൊല്ലം അസി. ഫുഡ് സേഫ്റ്റി കമീഷണര്‍ എസ്. അജി, നോഡല്‍ ഓഫിസര്‍ ചിത്ര മുരളി, കരുനാഗപ്പള്ളി ഫുഡ് സേഫ്റ്റി ഓഫിസര്‍ എ. അനീഷ എന്നിവര്‍ പരിശോധനക്ക്​ നേതൃത്വം നല്‍കി. കാപ്​ഷൻ: ഭക്ഷ്യസുരക്ഷ വകുപ്പ് ആലപ്പാട് അഴീക്കല്‍ ബീച്ചിലെ തട്ടുകടകളില്‍ പരിശോധന നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story