Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമത്സ്യഫെഡ്​:...

മത്സ്യഫെഡ്​: 'അന്തിപ്പച്ച'യിലെ അഴിമതി കണ്ടെത്തിയപ്പോൾ തന്നെ നടപടിയെടുത്തു -ചെയർമാൻ

text_fields
bookmark_border
കൊല്ലം: മത്സ്യഫെഡി‍ൻെറ മത്സ്യവിപണന സംരംഭമായ 'അന്തിപ്പച്ച'യിലെ വിറ്റുവരവ് തുക​ ജീവനക്കാർ തട്ടിച്ചത്​ കണ്ടെത്തിയപ്പോൾ തന്നെ നടപടി സ്വീകരിച്ചതായി ചെയർമാൻ ടി. മനോഹരൻ. വാർഷിക അവലോകനത്തിനിടയിൽ കണക്കുകളിലെ പൊരുത്തക്കേട്​ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന്​ താൻ നൽകിയ നിർദേശത്തിൽ നടത്തിയ പരിശോധനയിലാണ്​ അഴിമതി നടന്നതായി കണ്ടെത്തിയതെന്ന്​ അദ്ദേഹം വാർ​ത്ത​സമ്മേളനത്തിൽ പറഞ്ഞു. കൊല്ലം ശക്തികുളങ്ങരയിലുള്ള കോമൺ പ്രോസസിങ്​ സെന്‍ററിലെ വിറ്റുവരവ്​ തുകയിൽനിന്ന്​ 93.75 ലക്ഷം രൂപ രണ്ട്​ ജീവനക്കാർ ചേർന്ന്​ തട്ടിച്ചതായാണ്​ മത്സ്യഫെഡ്​ ധനകാര്യവിഭാഗം നടത്തിയ വിശദ അന്വേഷണത്തിൽ തെളിഞ്ഞത്​. തുടർന്ന്​ ആരോപണവിധേയരായ താൽക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു, സ്ഥിരം ജീവനക്കാരനെ സസ്​പെൻഡ്​ ചെയ്തു. ശക്തികുളങ്ങര പൊലീസിൽ പരാതി നൽകുകയും ജില്ല പൊലീസ്​ മേധാവിയെ കണ്ട്​ സമഗ്ര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. നാല്​ 'അന്തിപ്പച്ച' വാഹനങ്ങളാണ് കൊല്ലം​ സെന്‍ററി‍ൻെറ കീഴിലുള്ളത്. വിൽപന സംബന്ധിച്ച് സമാഹരണ റിപ്പോർട്ടും വിൽപന തുകയും അടുത്ത ദിവസം അക്കൗണ്ട്സ് വിഭാഗത്തിന്​ നൽകുകയാണ് ചെയ്യുന്നത്​​. വിൽപനക്കാർ കൃത്യമായി എത്തിക്കുന്ന തുക ബാങ്ക് അക്കൗണ്ടിലേക്ക്​ അടക്കാൻ ചുമതലപ്പെട്ട അനിമോൻ, താൽക്കാലിക ജീവനക്കാരൻ എം. മഹേഷ്​ എന്നിവർ കണക്കുകളിൽ കൃത്രിമം കാട്ടി, പണം ബാങ്കിൽ നിക്ഷേപിക്കാതെ തട്ടിയെടുക്കുകയായിരുന്നു. അന്തിപ്പച്ച യൂനിറ്റ് ആരംഭിച്ച 2018 വർഷം മുതലുള്ള കണക്കുകൾ പരിശോധിച്ചപ്പോൾ 93.75 ലക്ഷം രൂപയുടെ കുറവുണ്ടായതിൽ 2021-22 സാമ്പത്തിക വർഷത്തിൽ മാത്രം 75 ലക്ഷം രൂപയാണ്​ തട്ടിച്ചത്​. കഴിഞ്ഞ മാസം എറണാകുളത്ത് നടന്ന വാർഷിക അവലോകനത്തിൽ റിപ്പോർട്ട്​ അവതരിപ്പിക്കവേ, ശക്തികുളങ്ങര സെന്‍ററിലെ വിറ്റുവരവിൽ വ്യത്യാസം കണ്ടത് വിശദമായി പരിശോധിക്കണമെന്ന് ചെയർമാനും എം.ഡിയും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന്​ ധനകാര്യ വിഭാഗത്തിലെ അക്കൗണ്ട്സ് ഓഫിസറുടെ നേതൃത്വത്തിൽ വിശദ പരിശോധന നടത്തിയപ്പോഴാണ്​ ക്രമക്കേട് കണ്ടെത്തിയത്. സഹകരണ വിഭാഗത്തിൽ നിന്നുള്ള ഓഡിറ്റ്​ സംഘം പോലും ഈ തട്ടിപ്പ്​ കണ്ടെത്തിയിരുന്നില്ല. ഇക്കാര്യത്തിൽ മത്സ്യ​ഫെഡി‍ൻെറ അമർഷം സഹകരണ വകുപ്പിനെ അറിയിക്കും. തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതുൾ​പ്പെടെ വിശദ അന്വേഷണം നടത്തും. അഴിമതിക്കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാവില്ല. മത്സ്യഫെഡ്​ തന്നെ കണ്ടെത്തിയ അഴിമതിയുടെ കാര്യത്തിൽ മറിച്ചുള്ള ആരോപണങ്ങൾ രാഷ്​ട്രീയപ്രേരിതമായ കുപ്രചാരണങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഭരണസമിതിയംഗം ജി. രാജാദാസ്​, ഡെപ്യൂട്ടി ജനറൽ മാനേജർ എൻ. അനിൽ, മത്സ്യഫെഡ്​ കൊല്ലം ജില്ല മാനേജർ നൗഷാദ്​, അക്കൗണ്ട്​സ്​ ഓഫിസർ എസ്​. സുരേഷ്​ കുമാർ എന്നിവരും പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story