Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസിവിൽ സർവിസ് അക്കാദമി:...

സിവിൽ സർവിസ് അക്കാദമി: ക്ലാസുകൾ ആരംഭിച്ചു

text_fields
bookmark_border
കൊല്ലം: സംസ്ഥാന സിവിൽ സർവിസ് അക്കാദമി കൊല്ലം സെന്‍ററിൽ സിവിൽ സർവിസ് പരിശീലന ക്ലാസുകൾ കലക്ടർ അഫ്‌സാന പർവീൻ ഉദ്​ഘാടനം ചെയ്തു. സെന്‍റർ കോഓഡിനേറ്റർ പ്രഫ. എ. ഹാഷിമുദീൻ അധ്യക്ഷത വഹിച്ചു. ടി.കെ.എം ആർട്സ് ആൻഡ്​ സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. ചിത്ര ഗോപിനാഥ്, സർവകലാശാല സെനറ്റ് അംഗം എസ്​. ഷാജിത, അക്കാദമി സീനിയർ ഫാക്കൽറ്റി കെ.ആർ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ജൂൺ ഏ​ഴുവരെ വരെ സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ, ജില്ല ഡെവലപ്മെന്‍റ്​ കമീഷണർ ആസിഫ് കെ. യുസഫ്, സബ് കലക്ടർ ചേതൻകുമാർ മീണ, അസി. പൊലീസ് കമീഷണർ നകുൽ ദേശ്​മുഖ് എന്നിവർ ഓറിയന്‍റേഷൻ ക്ലാസുകൾ നടത്തും. ------------------------------------- ...kc+ke.... കൊല്ലം-പുനലൂർ ട്രെയിൻ സർവിസുകൾ പുനഃക്രമീകരിക്കണം കൊല്ലം: രാവിലെയും വൈകീട്ടും കൊല്ലത്ത്നിന്ന് പുനലൂരേക്കുള്ള ട്രെയിൻ സർവിസുകൾ പുനഃക്രമീകരിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി. നിലവിൽ കൊല്ലത്ത് നിന്ന് രാവിലെ 6.15നാണ് പുനലൂരിലേക്കുള്ള ആദ്യ ട്രെയിൻ. എന്നാൽ, വേണാട് എക്സ്​പ്രസിൽ എത്തുന്നവർക്കുകൂടി പ്രയോജനം ലഭിക്കത്തക്കതരത്തിൽ സമയം മാറ്റണം. രാവിലെ കോട്ടയം ഭാഗത്ത് നിന്ന് വരുന്ന മലബാർ എക്സ്​പ്രസ്, തിരുവനന്തപുരത്തുനിന്ന് വരുന്ന പരശുറാം എന്നീ ട്രെയിനുകൾക്ക് കണക്​ഷൻ ലഭിക്കത്തക്ക തരത്തിൽ രാവിലെ 7.45നും 8.15നും ഇടയിൽ കൊല്ലത്ത് നിന്ന് പുറപ്പെടുന്ന തരത്തിലും രാവിലെ 9.45ന് പുനലൂർ എത്തിച്ചേരുന്ന തരത്തിലും പുതിയ ട്രെയിൻ ക്രമീകരിക്കണം. ഇപ്പോൾ രാവിലെ 8.40ന് കൊല്ലത്ത് നിന്ന് തിരിക്കുന്ന മധുര-പുനലൂർ ട്രെയിൻ 10.20ന് മാത്രമാണ് പുനലൂർ എത്തുന്നത്. വൈകീട്ട് കൊല്ലത്ത് നിന്ന് പുനലൂർക്ക് പോകാൻ സമയത്ത് ​െട്രയിനില്ല. വൈകീട്ട് 5.30ന്​ കൊല്ലത്ത് നിന്ന് പുനലൂർക്ക് തിരിക്കത്തക്ക തരത്തിൽ പുതിയ ട്രെയിൻ വേണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ്​ ടി.പി. ദീപുലാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ പരവൂർ സജീബ്, ജെ. ഗോപകുമാർ, കുരുവിള ജോസഫ്, സന്തോഷ് രാജേന്ദ്രൻ, കാര്യറ നസീർ, വിനീത് സാഗർ, ചിതറ അരുൺശങ്കർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story