Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബിബിന്‍ അജയന് സ്വീകരണം

ബിബിന്‍ അജയന് സ്വീകരണം

text_fields
bookmark_border
കുണ്ടറ: സന്തോഷ്‌ ട്രോഫി ഫുട്‌ബാള്‍ താരം ബിബിന്‍ അജയന് ചെറുമൂട് കൈരളി ലൈബ്രറി അനുമോദനവും സ്വീകരണവും നല്‍കും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് സ്വീകരണ യോഗം ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു ഉദ്ഘാടനം ചെയ്യും. ------------------------------- അധ്യാപക ഒഴിവ് കുണ്ടറ: പഴങ്ങാലം വെസ്റ്റ് ഗവ. യു.പി സ്‌കൂളില്‍ എല്‍.പി.എസ്.ടിയുടെ താൽക്കാലിക ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാർഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അതിന്‍റെ പകര്‍പ്പുകളും സഹിതം ശനിയാഴ്ച രാവിലെ 10.30ന് അഭിമുഖത്തിന് സ്‌കൂളില്‍ എത്തിച്ചേരണമെന്ന് അധികൃതര്‍ അറിയിച്ചു. ------------------------------------ ഗ്രാമശ്രീ കോഴികളുടെ വിതരണം കൊല്ലം: പെരുമ്പുഴ പുനുക്കന്നുര്‍ മൃഗാശുപത്രിയില്‍ ജൂണ്‍ ആറിന് രാവിലെ 10 മുതല്‍ ഒന്ന്​ വരെ തോട്ടത്തറ സര്‍ക്കാര്‍ ഹാച്ചറിയില്‍ ഉൽപാദിപ്പിച്ച 45-60 ദിവസം പ്രായമായ ഗ്രാമശ്രീ മുട്ടക്കോഴികള്‍ 120 രൂപ നിരക്കില്‍ വിതരണം ചെയ്യും. ബുക്ക്​ ചെയ്യാൻ: 8848436471, 9497533879.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story