Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 12:04 AM GMT Updated On
date_range 4 Jun 2022 12:04 AM GMTപരവൂരിലെ പുതിയ ട്രാഫിക് പരിഷ്കാരം തിങ്കളാഴ്ച മുതൽ
text_fieldsbookmark_border
പരവൂർ: പരവൂർ നഗരത്തിൽ ട്രാഫിക് നിയമങ്ങൾ തിങ്കളാഴ്ച മുതൽ കർശനമാക്കാൻ നഗരസഭ തീരുമാനിച്ചു. പൊലീസും നഗരസഭയും കൊണ്ടുവന്ന ട്രാഫിക് നിയമങ്ങൾക്കെതിരെ ജനകീയ പ്രക്ഷോഭമുയർന്ന സാഹചര്യത്തിൽ പരിഷ്കരിച്ചു. തിങ്കളാഴ്ച മുതൽ വൺവേ നിയമങ്ങൾ കർശനമാക്കാനും പാർക്കിങ് നിയന്ത്രിക്കാനുമാണ് തീരുമാനം. സ്വകാര്യ ബസ് സ്റ്റാൻഡിലെ അനധികൃത പാർക്കിങ്ങും പ്രൈവറ്റ് വാഹനങ്ങൾ അതുവഴി കടന്നുപോകുന്നതും പൂർണമായും നിരോധിച്ചു. ബസ് സ്റ്റാൻഡ് മുതൽ ട്രാഫിക് ഐലന്‍ഡ് വരെയുള്ള ഭാഗത്ത് വടക്ക് വശത്ത് മാത്രം ഓട്ടോ സ്റ്റാന്‍ഡ് അനുവദിക്കും. ട്രാഫിക് ഐലൻഡിന് ചുറ്റും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പൂർണമായും നിരോധിക്കും. തെക്കുംഭാഗം റോഡിൽ ഹാരിസ് ജുവലറി മുതൽ ജയ സൈക്കിൾസ് വരെയുള്ള ഭാഗത്ത് കിഴക്കുവശത്ത്മാത്രം പാർക്കിങ് അനുവദിക്കും. പരവൂർ മാർക്കറ്റ് റോഡിൽ ട്രാഫിക് ഐലന്‍ഡ് മുതൽ ആക്സിസ് ബാങ്ക് വരെ ഓട്ടോസ്റ്റാന്‍ഡും പാർക്കിങ്ങും തെക്ക് വശത്തായി ക്രമീകരിക്കും. ട്രാഫിക് ഐലന്‍ഡ് മുതൽ മേൽപാലം വരെയുള്ള റോഡിന്‍റെ പടിഞ്ഞാറ് വശത്തായി പാർക്കിങ് ക്രമീകരിക്കും. അശോക് സിനി ഹൗസിന് മുൻവശമുള്ള ഓട്ടോസ്റ്റാന്‍ഡ് നിലനിർത്തും. റെയിൽേവ സ്റ്റേഷൻ റോഡിൽ ലഞ്ച് ഹോം മുതൽ കോട്ടപ്പുറം എൽ.പി.എസ് വഴി റോഡിന്‍റെ വലത്ത് ഭാഗത്ത് പാർക്കിങ് അനുവദിക്കും. പരവൂർ ബസ് സ്റ്റാൻഡിലെ ഷോപ്പുകളിലേക്ക് വരുന്ന വാഹനങ്ങൾക്ക് സ്റ്റാൻഡിന് പിറകുവശത്തുള്ള സ്ഥലത്ത് പാർക്കിങ് അനുവദിക്കും. ചരക്ക് ലോറികൾക്ക് രാവിലെ 9.30ന് മുമ്പും വൈകുന്നേരം ആറിന് ശേഷവും ടൗണിൽ ചരക്ക് ഇറക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. പരവൂർ ടൗണിൽ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി െപാലീസ് സ്റ്റേഷനിൽ നൽകുന്നതിനും ട്രാഫിക് ക്രമീകരണത്തിനായി ടൗണിൽ പബ്ലിക് അഡ്രസ് സിസ്റ്റം സ്ഥാപിക്കും. ഒല്ലാൽ ബൈപാസ് റോഡിലും എസ്.എൻ.വി സമാജം റോഡിലും വൺവേ സിസ്റ്റം ഫലപ്രദമായി നടപ്പാക്കാൻ തീരുമാനിച്ചു. തിരക്കേറിയ റോഡുകളിലെ സൈഡിൽ നടത്തുന്ന അനധികൃത കച്ചവടങ്ങൾ ഒഴിവാക്കും. മോട്ടോർ വാഹന വകുപ്പിന്‍റെ മൊബൈൽ എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് ആഴ്ചയിൽ രണ്ട് ദിവസം വീതം പരവൂർ ടൗണിൽ പരിശോധന നടത്തും. പരവൂർ ടൗണിലെ ഗതാഗത ക്രമീകരണത്തിനായി കൂടുതൽ ട്രാഫിക് െപാലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനായി സിറ്റി െപാലീസ് കമീഷണർക്ക് കത്ത് നൽകാൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story