Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകോവിഡ്​ രോഗബാധ...

കോവിഡ്​ രോഗബാധ മുകളിലേക്ക്​

text_fields
bookmark_border
കൊല്ലം: അടിയന്തര നടപടികൾക്ക്​ ഒരുങ്ങിയിരിക്കാൻ സർക്കാർ സംവിധാനങ്ങൾക്കും ജനങ്ങൾക്കും മുന്നറിയിപ്പ്​ നൽകി, ജില്ലയിൽ കോവിഡ്​ കേസുകൾ വർധിക്കുന്നു. ശനിയാഴ്​ച 72 പേരാണ്​ ജില്ലയിൽ പോസിറ്റിവ്​ ആയത്​. 833 ​പേരെ പരിശോധിച്ചു. രോഗസ്ഥിരീകരണ നിരക്ക്​ -8.6​. വെള്ളിയാഴ്ച 66പേരായിരുന്നു രോഗബാധിതർ​. കേസുകളിലെ കുതിച്ചുചാട്ട സാധ്യത കണക്കിലെടുത്ത്​ ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും അവലോകന യോഗം ചേർന്ന്​ അടിയന്തര പ്രവർത്തന പദ്ധതി ആവിഷ്കരിച്ചു​. ആവശ്യംവന്നാൽ കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ​ ആംബുലൻസുകൾ വിന്യസിക്കും. സർക്കാർ ആശുപത്രികളിൽ കിടക്കകൾ ഒരുക്കാനും നിർദേശം നൽകി. ആവശ്യമെങ്കിൽ തുറക്കേണ്ട കോവിഡ്​ ചികിത്സ കേന്ദ്രങ്ങളും തെരഞ്ഞെടുത്തു. പ്രതിദിന രോഗികൾ 100 കടന്നാൽ കോവിഡ്​ ​വാർ റൂം പ്രവർത്തനം ആരംഭിക്കും. ഇതിനായി ടീമിനെയും സജ്ജമാക്കി. പരിശോധന കൂട്ടാനുള്ള ശ്രമവും നടക്കുകയാണ്​. ആളുകൾ പരിശോധനക്ക്​ മടിക്കുന്നതാണ്​ വലിയ വെല്ലുവിളി. സ്ഥിതി കൈവിട്ടുപോകാതിരിക്കാൻ ജാഗ്രതയോടെ നിരീക്ഷിച്ചുവരുകയാണെന്ന്​ ആരോഗ്യവകുപ്പ്​ അധികൃതർ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story