Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമത്സ്യമേഖലയെ...

മത്സ്യമേഖലയെ സംരക്ഷിക്കാൻ സത്യഗ്രഹം

text_fields
bookmark_border
കൊല്ലം: മത്സ്യമേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്​ യു.ഡി.എഫ് ചവറ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മാസം എട്ടിന്​ രാവിലെ ഒമ്പതു മുതൽ ശക്തികുളങ്ങരയിൽ ഷിബു ബേബിജോണിന്‍റെ നേതൃത്വത്തിൽ സത്യഗ്രഹം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം മുൻ മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പങ്കെടുക്കും. മത്സ്യബന്ധന മേഖലയിൽ സമഗ്രമായ പാക്കേജ് നടപ്പാക്കുക, മത്സ്യ ഫെഡിലെ അഴിമതിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുക, മത്സ്യബന്ധന യാനങ്ങൾക്ക് നൽകുന്ന ഇന്ധനത്തിന് റോഡ് സെസ് ഒഴിവാക്കുക, മണ്ണെണ്ണ സബ്സിഡി പുനഃസ്ഥാപിക്കുക, മത്സ്യത്തൊഴിലാളി ഭവന നിർമാണ പദ്ധതി പുനഃസ്ഥാപിക്കുക, കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് തൊഴിൽ നഷ്ടമുണ്ടാകുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസധനം നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന്​ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നിയോജക മണ്ഡലം ചെയർമാൻ കോലത്ത് വേണുഗോപാൽ, ചവറ ഗോപകുമാർ, ജസ്റ്റിൻ ജോൺ,എസ്.എഫ്. യേശുദാസൻ, എസ്. രാജ്മോഹൻ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story