Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഭക്ഷ്യവിഷബാധ: ഒരു...

ഭക്ഷ്യവിഷബാധ: ഒരു കുടുംബത്തിലെ മൂന്നുപേർ ആശുപത്രിയിൽ

text_fields
bookmark_border
ചാത്തന്നൂർ: ഭക്ഷ്യവിഷബാധയേറ്റ്​ ഒരു കുടുംബത്തിലെ മൂന്നുപേർ ആശുപത്രിയിലായി. മീനാട് ചിറ്റുത്തറ വീട്ടിൽ ലീലാമ്മ, ബിജി സുരേഷ്, സൂര്യ എന്നിവരെയാണ് ഛർദിയും കടുത്ത വയറുവേദനയുമായി നെടുങ്ങോലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ ചാത്തന്നൂർ പൊതുചന്തയിൽ നിന്ന്​ വങ്കട മത്സ്യം വാങ്ങി കറി വെച്ച് കഴിച്ചതിനെ തുടർന്ന്​​ ഛർദിയും വയറുവേദയുമായി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത്‌ അംഗം ബീനരാജ‍ന്‍റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മീൻകറിയുടെ സാമ്പ്​ൾ പരിശോധനക്കയച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story