Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 12:02 AM GMT Updated On
date_range 18 Jun 2022 12:02 AM GMTകല്ലടയാറിനോട് ചേർന്ന റോഡ് വിണ്ടുകീറുന്നു; ഭീതിയോടെ നെൽപ്പുരക്കുന്ന് ഗ്രാമം
text_fieldsbookmark_border
ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട നെൽപ്പുരക്കുന്നിന് സമീപം കല്ലടയാറിനോട് ചേർന്ന് പാതയോരത്ത് വീണ്ടും വിള്ളൽ. കല്ലടയാറിന്‍റെ തീരത്തുകൂടി കടന്നുപോകുന്ന റോഡിൽ മുമ്പ് നിരവധി തവണ വിള്ളൽ രൂപം കൊണ്ടിട്ടുണ്ട്. ബണ്ട് റോഡ് നിർമാണത്തിലെ അപാകത മൂലമാണ് വീണ്ടും വിള്ളൽ രൂപപ്പെട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. കാലവർഷം ആരംഭിച്ചതോടെ കല്ലടയാറ്റിൽ ജലനിരപ്പുയരാൻ സാധ്യതയേറെയാണ്. ജലനിരപ്പുയർന്നാൽ റോഡ് കല്ലടയാറ്റിൽ പതിക്കുകയും സമീപത്തെ നൂറുകണക്കിന് വീടുകളിലേക്ക് വെള്ളം കയറാനും സാധ്യതയുണ്ട്. നെൽപ്പുരക്കുന്ന് ഗ്രാമം പൂർണമായും കല്ലടയാറ്റിൽ പതിക്കാനിടയാക്കിയേക്കാം. വർഷങ്ങൾക്കുമുമ്പ് ഇവിടെ റോഡ് പകുതിയോളം കല്ലടയാർ കവർന്നിരുന്നു. ഏറെ നാളത്തെ പ്രതിഷേധത്തിനൊടുവിലാണ് റോഡ് പുനർനിർമിച്ചത്. വിള്ളലുണ്ടാകുമ്പോൾ അധികൃതരെത്തി കോൺക്രീറ്റ് മിശ്രിതം കൊണ്ട് വിള്ളൽ അടച്ച ശേഷം ടാർ പൂശി മടങ്ങുകയാണെന്ന പരാതിയുണ്ട്. റോഡിന് അടിഭാഗത്തേക്ക് കല്ലടയാറ്റിൽനിന്ന് ശക്തമായ ജലപ്രവാഹമുണ്ടാകുന്നതാണ് വിള്ളലിന് കാരണമത്രെ. ഇത് ഒഴിവാക്കാൻ ഈ ഭാഗത്ത് സൈഡ് വാൾ കെട്ടിയ ശേഷം അടിവശത്തുനിന്ന് പാറ കെട്ടി ഉയർത്തുകയും പിന്നീട് ടാറിങ് നടത്തുകയുമാണ് വേണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story