Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതെന്മല പരപ്പാർ ഡാം...

തെന്മല പരപ്പാർ ഡാം തുറന്നു; കല്ലടയാറ്റിൽ വെള്ളമുയർന്നു

text_fields
bookmark_border
ഡാം വൃഷ്ടി പ്രദേശങ്ങളിൽ വെള്ളിയാഴ്ച മഴ ദുർബലമായെങ്കിലും നീരൊഴുക്ക് ശക്തമാണ് ചിത്രം പുനലൂർ: തെന്മല പരപ്പാർ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ ഡാം ഷട്ടറുകൾ വെള്ളിയാഴ്ച തുറന്നു. പകൽ 11ന് മൂന്ന്​ ഷട്ടറുകളും 10 സെ.മീറ്റർ തുറന്നാണ്​ വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കിയത്. ഡാമിൽനിന്നുള്ള അധികജലം കൂടിയായതോടെ കല്ലടയാർ കരകവിഞ്ഞു. ഷട്ടർ തുറക്കുമ്പോൾ ആകെയുള്ള സംഭരണശേഷിയായ 115.82 മീറ്ററിൽ ഡാമിലെ ജലനിരപ്പ് 110.69 മീറ്റർ എത്തിയിരുന്നു. ഉച്ചക്ക്​ 12.30ഓടെ ജലനിരപ്പ് 110.74 മീറ്ററായതോടെ ഷട്ടറുകൾ 10 സെ. മീറ്റർ കൂടി ഉയർത്തി. മൂന്ന്​ ആയിട്ടും ജലനിരപ്പിൽ കാര്യമായ മാറ്റം വരാത്തതോടെ ഷട്ടറുകൾ 10 സെ.മീറ്ററും കൂടി തുറന്ന് മൊത്തത്തിൽ 30 സെ. മീറ്ററാക്കി. ഡാമിലെ ജലനിരപ്പ് ഇനിയും ഉയർന്നാൽ പടിപടിയായി 50 സെ. മീറ്റർ വരെ ഷട്ടറുകൾ തുറക്കാനാണ് തീരുമാനം. ആഗസ്റ്റിൽ ആകെ സംഭരിക്കേണ്ടതിന്‍റെ അധിക ജലമാണ്​ നിലവിൽ ഡാമിലുള്ളത്​. ഏഴര മെഗാവാട്ട് വൈദ്യുതി ഉൽപാദനവും നടക്കുന്നുണ്ട്​. ഡാം വൃഷ്ടി പ്രദേശങ്ങളിൽ വെള്ളിയാഴ്ച മഴ ദുർബലമായെങ്കിലും നീരൊഴുക്ക് ശക്തമാണ്. ഇതിനെ തുടർന്ന്​ വെള്ളം ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഷട്ടറുകൾ തുറന്നത്. ഇതുമൂലം കല്ലടയാറ്റിൽ 90 സെ. മീറ്റർ വരെ വെള്ളം ഉയർന്നു. ആറ് കരകവിഞ്ഞതോടെ തീരത്ത് താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളം കയറി. ആറിന്‍റെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് കെ.ഐ.പി അധികൃതർ മുന്നറിയിപ്പ് നൽകി. പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ, കെ.ഐ.പി എക്സി. എൻജിനീയർ കെ.കെ. ടെസിമോൻ, അസി. എക്സി. എൻജിനീയർ കെ.എം. മണിലാൽ എന്നിവരുടെ സാന്നിധ്യത്തിലാണ് ഷട്ടറുകൾ തുറന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story