Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 7:21 PM GMT Updated On
date_range 5 Aug 2022 7:21 PM GMTസിദ്ധനർ സർവിസ് സൊസൈറ്റിയിൽ വിലക്ക് മറികടന്ന് തെരഞ്ഞെടുപ്പിന് ശ്രമമെന്ന്
text_fieldsbookmark_border
കൊല്ലം: സിദ്ധനർ സർവിസ് സൊസൈറ്റിയിൽ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തുന്നതിനെ താൽക്കാലികമായി തടഞ്ഞ് ഹൈകോടതിയുടെ ഉത്തരവ് വന്നിട്ടും തെരഞ്ഞെടുപ്പ് നടത്താൻ ശ്രമമെന്ന് ആരോപണം. ശാഖാ ഭാരവാഹി മാത്രമായ ഒരാളുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കാര്യങ്ങൾ തീരുമാനിക്കാൻ ഞായറാഴ്ച കൊട്ടാരക്കരയിൽ യോഗം വിളിച്ചുചേർത്തിരിക്കുകയാണെന്ന് സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഓരോ താലൂക്ക് യൂനിയനും 10000 രൂപ വീതം അടക്കണമെന്ന് ഈ വ്യക്തി ആവശ്യപ്പെട്ടിരിക്കുന്നത് കോടതി അലക്ഷ്യവും പണം പിരിക്കാനുള്ള ഗൂഢതന്ത്രവുമാണെന്നും അംഗങ്ങൾ ആരും യോഗത്തിൽ പങ്കെടുക്കരുതെന്നും സമിതി ചെയർമാൻ ഇ. മനോഹരൻ, കൺവീനർ കെ. ശശി, സൊസൈറ്റി മുൻ ജനറൽ സെക്രട്ടറി പാത്തല രാഘവൻ, പുഷ്പലാൽ കൊട്ടിയം, എസ്. ബാബു എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story