Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 7:28 PM GMT Updated On
date_range 5 Aug 2022 7:28 PM GMTലൈഫ് വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം
text_fieldsbookmark_border
കൊല്ലം: എല്ലാവർക്കും വീടൊരുക്കുന്ന സംസ്ഥാനമെന്ന ചരിത്രത്തിലേക്ക് കേരളം കുതിക്കുകയാണെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. ലൈഫ് പദ്ധതി വഴി കോർപറേഷൻ നിർമിച്ചുനൽകിയ 1087 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും താക്കോൽദാനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷതവഹിച്ചു. മന്ത്രി ജെ. ചിഞ്ചുറാണി, എം.എൽ.എമാരായ എം. നൗഷാദ്, ഡോ. സുജിത് വിജയൻ പിള്ള, മേയർ പ്രസന്ന ഏണസ്റ്റ്, കലക്ടർ അഫ്സാന പർവീൺ, ഡെപ്യൂട്ടി മേയർ കൊല്ലം മധു എന്നിവർ സംസാരിച്ചു. ഭൂമിയുടെ ആധാരം കൈമാറൽ, ജീവൻ ദീപം ആനുകൂല്യ വിതരണം, പി.എം.ഇ.ജി.പി വായ്പ അനുമതിപത്ര വിതരണം എന്നിവ മന്ത്രിമാർ നിർവഹിച്ചു. കോർപറേഷന് അംഗൻവാടി നിർമാണത്തിനായി ഭൂമി വിട്ടു നൽകുന്നതിന്റെ സമ്മതപത്രം അബ്ദുൽ റഹീം മേയർക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story