Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 12:00 AM GMT Updated On
date_range 9 Nov 2021 12:00 AM GMTനാടിനെ കണ്ണീരണിയിച്ച് യുവാക്കളുടെ വേർപാട്
text_fieldsbookmark_border
കരുനാഗപ്പള്ളി: കോഴിക്കോട്, കുലശേഖരപുരം ഗ്രാമങ്ങളെ കണ്ണീരിലാഴ്ത്തി യുവാക്കളുടെ മരണം. ഭർത്താവും കൂടപ്പിറപ്പും കൺമുന്നിൽ മുങ്ങി മരിക്കുന്നത് കാണേണ്ടി വന്ന അൽഫിയയെ ആശ്വസിപ്പിക്കാൻ കഴിയാതെ അയൽക്കാരും ബന്ധുക്കളും നിന്നത് സങ്കടക്കാഴ്ചയായി. ഇരുവരുടെയും മൃതദേഹം തിങ്കളാഴ്ച വൈകീട്ടോടെ കുലശേഖരപുരം പുന്നക്കുളം പുത്തൻവീട്ടിൽ കിഴക്കതിൽ അൽത്താഫിൻെറ വീട്ടിൽ എത്തിച്ച് പൊതുദർശനത്തിന് വെച്ചു. പിന്നീട് അൻസിലിൻെറ മൃതദേഹം കോഴിക്കോട്ടെ വീട്ടിൽ എത്തിച്ച് പൊതുദർശനത്തിന് വെച്ച ശേഷം കോഴിക്കോട് ഇസ്ലാഹുൽ മുസ്ലിമീൻ ജുമാമസ്ജിദ് ഖബർസ്ഥാനിലും അൽത്താഫിൻെറ മൃതദേഹം പുത്തൻതെരുവ് ഷെരീഅത്തുൽ ഇസ്ലാം ജുമാമസ്ജിദ് ഖബർസ്ഥാനിലും ഖബറടക്കി. നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളുമായി വൻ ജനാവലി എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story