Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതെന്മല ഡാമിലെ...

തെന്മല ഡാമിലെ ജലനിരപ്പ് കുറയുന്നില്ല

text_fields
bookmark_border
ഷട്ടറുകൾ ഒരുമീറ്റർ ഉയർത്തി പുനലൂർ: തെന്മല ഡാമിലെ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് മൂന്നു ഷട്ടറുകളും ഒരുമീറ്റർ ഉയർത്തി. വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് ജലനിരപ്പ് 114.81 മീറ്റർ എത്തി‍‍‍‍‍‍‍യപ്പോൾ ഷട്ടറുകൾ 60 സെ.മീറ്ററിൽ നിന്ന്​ 80 സെ.മീറ്റർ ആയി ഉയർത്തിയിരുന്നു. എന്നിട്ടും വെള്ളം ഒഴുക്കിന് കാര്യമായ കുറവ് ഉണ്ടായില്ല. കൂടാതെ കനത്ത മഴ തുടരുന്നതിനാൽ ശനിയാഴ്​ച ഉച്ചക്ക് രണ്ടരക്ക് മൂന്നു ഷട്ടറുകളും ഒരു മീറ്ററായി ഉയർത്തുകയായിരുന്നു. 115.82 മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ ഇന്നലെ ഉച്ചക്ക് ജലനിരപ്പ് 114.71 മീറ്ററായി. ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നതിന് അനുസരിച്ച് കല്ലടായറ്റിലെ ജലനിരപ്പും ഉയർന്നു തുടങ്ങി. വെള്ളിയാഴ്ച തന്നെ ആറ്റിൻെറ തീരത്തുള്ള പലയിടത്തും വെള്ളം കയറിയിരുന്നു. കൂടാതെ പുനലൂരിനും സമീപപ്രദേശങ്ങളിലും ഇന്നലെ പകൽ കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഈ വെളളവും കല്ലടയാറ്റിലെത്തുന്നതോടെ അപകടനിലയിലേക്ക്​ ജലനിരപ്പ് ഉയരുകയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story