Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 12:00 AM GMT Updated On
date_range 14 Nov 2021 12:00 AM GMTഅലെയ്ൻ എറിക് ലാലിന് 'ഉജ്ജ്വല ബാല്യം' പുരസ്‌കാരം
text_fieldsbookmark_border
ചിത്രം കൊല്ലം: സംസ്ഥാന വനിത ശിശു വികസന വകുപ്പ് ഏർപ്പെടുത്തിയ 'ഉജ്ജ്വല ബാല്യം' പുരസ്‌കാരത്തിന് കൊട്ടിയം നാഷനൽ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ അലെയ്ൻ എറിക് ലാൽ തെരഞ്ഞെടുക്കപ്പെട്ടു. 25000 രൂപയും ഫലകവുമാണ് പുരസ്‌കാരം. പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്കരണം, സാഹിത്യ പ്രസിദ്ധീകരണം എന്നീ മേഖലകളിലെ മികവ് പരിഗണിച്ചാണ് അംഗീകാരം. അന്താരാഷ്ട്ര പരിസ്ഥിതി സംരക്ഷണ സംഘടനയായ 'ഹാർട്ട് ഫോർ ഏർത്' സ്ഥാപകനായ അലെയ്ൻ എറിക്, റീസൈക്കിൾ ടു റീസ്റ്റോർ കാമ്പയിൻെറ മുഖ്യ സംഘാടകനുമായിരുന്നു. കോവിഡ്-ലോക്ഡൗൺ കാലത്ത് കുട്ടികൾക്കായി സൺഡേ ലൈബ്രറിയും ആരംഭിച്ചു. ആദ്യത്തെ ഇംഗ്ലീഷ് പുസ്തകം 'ദി ലോസ്റ്റ് വേൾഡ് ഓഫ് മോംസ്' കഴിഞ്ഞവർഷം പ്രകാശനം ചെയ്തു. രാജ്യാന്തരതലത്തിൽ പരിസ്ഥിതി സംരക്ഷണം, ലോകസമാധാനം, ആണവനിരായുധീകരണം എന്നീ വിഷയങ്ങളിൽ ഒട്ടേറെ കാമ്പയിനുകളും സംഘടിപ്പിച്ചിട്ടുണ്ട്. യു.കെ ആസ്ഥാനമായ ഗ്ലോബൽ പീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഗ്ലോബൽ കിഡ്‌സ് പീസ് ബിൽഡർ, സ്വീഡനിലെ ഇക്കോ ട്രെയിനിങ് സൻെററിൽ നിന്നും ജൂനിയർ എൻവയൺമൻെറൽ ഡിപ്ലോമയും കരസ്ഥമാക്കി. ഇൻറർനാഷനൽ മോഡൽ യുനൈറ്റഡ് നേഷൻസ് കാമ്പസ് അംബാസിഡർ, യുനൈറ്റഡ് റിലീജിയൻസ് ഇനിേഷ്യറ്റീവിൻെറ ചൈൽഡ് അംബാസഡർ, പോർച്ചുഗൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലിവിങ് പീസ് ഇൻറർനാഷനലിൻെറ രാജ്യാന്തര പ്രതിനിധി എന്നീ അംഗീകാരങ്ങളും നേടി. മുണ്ടയ്ക്കൽ അമൃതകുളം 'രചന'യിൽ ഡോ. മോഹൻലാലിൻെറയും ഡോ. ദേവി രാജിൻെറയും മകനാണ്. പ്രകൃതിരക്ഷ പുരസ്‌കാരം, ഗ്രീൻ ഹീറോ 2021, ഡോ. എ.പി.ജെ അബ്ദുൽകലാം ഭൂമി മിത്ര പുരസ്‌കാരം, പ്രഥമ സുന്ദർ ലാൽ ബഹുഗുണ പരിസ്ഥിതി സമ്മാൻ എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story