Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 12:00 AM GMT Updated On
date_range 14 Nov 2021 12:00 AM GMTദുരന്തമേഖലയിൽ ഭക്ഷ്യസാധനങ്ങൾ എത്തിച്ചു
text_fieldsbookmark_border
പുനലൂർ: കനത്ത മഴയിലും മണ്ണിടിച്ചിലിലും ഒറ്റപ്പെട്ടുപോയ പ്രിയ എസ്റ്റേറ്റിലെ തൊഴിലാളികൾക്കടക്കം ആവശ്യമായ ഭക്ഷ്യസാധനങ്ങൾ എത്തിച്ചു. കഴിഞ്ഞദിവസം ആര്യങ്കാവ് പഞ്ചായത്തിലെ ഉരുൾപൊട്ടൽ മേഖലകളിൽ സന്ദർശിച്ച പി.എസ്. സുപാൽ എം.എൽ.എ ഇവിടുള്ളവരുടെ ദുരിതം മനസ്സിലാക്കി ഇടപെടുകയായിരുന്നു. ഈ പ്രദേശത്തേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് ക്രമീകരണങ്ങൾ നടത്താനും പുനലൂരിൽ നിന്നും ഫയർഫോഴ്സിൻെറ ഒരു യൂനിറ്റ് കിഴക്കൻ മേഖലയിൽ കേന്ദ്രീകരിക്കാനും തീരുമാനിച്ചു. അച്ചൻകോവിലിലെ ട്രൈബൽ കുടുംബങ്ങൾക്ക് അടിയന്തരസഹായമായി 5000 രൂപ വീതം നൽകാനും ട്രൈബൽ വകുപ്പ് തീരുമാനിച്ചു. വരും ദിവസങ്ങളിൽ ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരുമായി പ്രിയ എസ്റ്റേറ്റ്, അച്ചൻകോവിൽ എന്നീ പ്രദേശങ്ങളിൽ എം.എൽ.എ സന്ദർശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story