Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 12:00 AM GMT Updated On
date_range 14 Nov 2021 12:00 AM GMTപൂയപ്പള്ളി മൊബൈൽ കടയിലെ മോഷണം; പ്രതികൾ പിടിയിൽ
text_fieldsbookmark_border
ഓയൂർ: പൂയപ്പള്ളി മൊബൈൽ കടയിലെ മോഷണക്കേസിൽ പ്രതികളെ പൊലീസ് പിടികൂടി. നവംബർ ഏഴിന് രാത്രിയിൽ പൂയപ്പള്ളി ചാവടിയിൽ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന നല്ലില സ്വദേശി ആശിഷ് ലൂക്കോസും സുഹൃത്ത് സിജോയും ചേർന്ന് നടത്തുന്ന ആൽഫ മൊബൈൽസിലാണ് മോഷണം നടന്നത്. കണ്ണനല്ലൂർ പാലമുക്ക്, ഹെൽത്ത് സൻെററിന് സമീപം ദേവകി ഭവനിൽ സജിലാൽ (21), കണ്ണനല്ലൂർ വടക്ക് മൈലക്കാട് നെല്ലിയ്ക്കാവിള വീട്ടിൽ അരുൺ (21), കണ്ണനല്ലൂർ ചേരിക്കോണം ചിറയിൽ വീട്ടിൽ മാഹീൻ (21) എന്നിവരെയാണ് പൂയപ്പള്ളി സി.ഐ രാജേഷ്കുമാറിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അതിവിദഗ്ധമായി കടയുടെ ഷട്ടറിൻെറ പൂട്ടുപൊട്ടിച്ച് മാറ്റിയ പ്രതികൾ അകത്തുകടന്നാണ് മോഷണം നടത്തിയത്. പ്രതികളെ കടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ മാഹീൻ, സജിലിൽ എന്നിവർക്കെതിരെ നിരവധി അടിപിടി കേസുകളിലും കൊട്ടിയം സ്റ്റേഷൻ പരിധിയിൽ പ്രതിയായ അരുണിൻെറ പേരിൽ 10 വിദേശയിനത്തിൽപെട്ട തത്തകളെ മോഷ്ടിച്ചതിനും കേസുണ്ട്. പൂയപ്പള്ളി സി.ഐ രാജേഷ്കുമാറിൻെറ നേതൃത്വത്തിൽ എസ്.ഐ മാരായ അഭിലാഷ്, സജി ജോൺ, അനിൽ കുമാർ, എ.എസ്.ഐമാരായ രാജേഷ്, സഞ്ചീവ് മാത്യു, സി.പി.ഒ ലിജു വർഗീസ് എന്നിരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പടം :പൂയപ്പള്ളി ജങ്ഷനിലെ െമാെബെൽ കടയിൽനിന്ന് േമാഷണം നടത്തിയ പ്രതികൾ, ഒപ്പം പിടിച്ചെടുത്ത മോഷണമുതലുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story