Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 12:00 AM GMT Updated On
date_range 14 Nov 2021 12:00 AM GMTചന്ദനമരം കടത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ
text_fieldsbookmark_border
ചിത്രം - കടയ്ക്കൽ: ചന്ദനമരം മുറിച്ചുകടത്താനെത്തിയ സംഘത്തിൽപെട്ട ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കുളത്തൂപ്പുഴ തിങ്കൾകരിക്കകം ചന്ദനക്കാവ് ചെറുകര മിച്ചഭൂമി ചരുവിള പുത്തൻവീട്ടിൽ ഷുക്കൂർ (42) ആണ് പിടിയിലായത്. ശനിയാഴ്ച വെളുപ്പിന് പുതൂകോണത്ത് നാട്ടുകാർ ഇയാളെ പിടികൂടി കടയ്ക്കൽ പൊലീസിന് കൈമാറുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റൊരാൾ രക്ഷപ്പെട്ടു. പുതൂക്കോണം സനൽ ഭവനിൽ സനലിൻെറ വീട്ടിലെ കിണറിന് പിന്നിൽ ഒളിച്ചിരിക്കുകയായിരുന്ന മോഷ്ടാക്കൾ. എറണാകുളത്തുനിന്ന് വെളുപ്പിന് വീട്ടിലെത്തിയ സനലിനെയും സഹോദരനെയും കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് നടന്ന മൽപിടുത്തത്തിനൊടുവിൽ ഷുക്കൂറിനെ കീഴ്പ്പെടുത്തിയെങ്കിലും രണ്ടാമൻ രക്ഷപ്പെട്ടു. കൈവശമുണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് ഇവർ സഹോദരങ്ങളെ ആക്രമിക്കുകയും ചെയ്തു. സനലിൻെറയും സഹോദരൻ ശ്യാമിൻെറയും കൈക്ക് പൊട്ടലുണ്ട്. പുതുക്കോണം ബിന്ദു ഭവനിൽ വിനോദിൻെറ വീട്ടുമുറ്റത്ത് നിന്ന ചന്ദനമരം വ്യാഴാഴ്ച വെളുപ്പിന് മുറിച്ചു കടത്താൻ ശ്രമം നടന്നിരുന്നു. മരംമുറിച്ചെങ്കിലും ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതിനാൽ മോഷ്ടാക്കൾ രക്ഷപ്പെട്ടു. തുടർന്ന് വനം വകുപ്പ് അധികൃതരെത്തി മേൽ നടപടികളെടുത്തിരുന്നു. ഷുക്കൂറിൻെറ പക്കൽനിന്ന് വെട്ടുകത്തി, മരംമുറിക്കാനുള്ള വാൾ, കയർ എന്നിവ കണ്ടെടുത്തതോടെയാണ് ഈ മോഷണസംഘത്തിൽ ഉൾപ്പെട്ടതാണ് ഇയാളെന്ന് സംശയമുയർന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story